നീലാകാശത്തിന്റെ ശോഭ, നീലാംബരിയുടെ സുഭഗത, ഓമനത്തിങ്കല്‍ക്കിടാവിന്റെ അഴക്, മാതൃ ദുഗ്‌ധത്തിന്റെ മാധുര്യം, ദ്രാവിഡ ഗ്രാമീണ ശാലീനത, കുടുംബബന്ധങ്ങളുടെ കൂട്ടുറപ്പ് എല്ലാം ഒന്നാകെ മാനവസ്‌നേഹത്തിന്റെ മാന്ത്രികച്ചരടില്‍ കോര്‍ത്തിണക്കിയ ``തഞ്ചൈ\'\' എന്ന ഓമനപ്പേരുള്ള തഞ്ചാവൂര്‍ ! കല്ലണകെട്ടി കാവേരിയെ അഞ്ചായി പകുത്ത കരിങ്കാല ചോളന്റെ നാട്. കനകക്കതിര്‍മണികള്‍ കിരുകിരെ കിന്നാരം വായിക്കുന്ന അഞ്ച് മാവെട്ടങ്ങളിലെ കൊയ്‌ത്തുപാട്ടുകള്‍, മെതി, എല്ലാം താരാട്ടുപാട്ടുകളില്‍ തേനും വയമ്പും പോലെ ഉരച്ച് അരച്ചു ചേര്‍ത്ത ഒരു സംസ്‌ക്കാരം. അതിലുമുപരി മലയാളിയുടെ മലസ്സില്‍ അലിഞ്ഞിറങ്ങുന്ന ഭാഷ. തഞ്ചാവൂരിലെ താരാട്ടുപാട്ടുകളുടെ തനിമ അറിയാന്‍ കൊതിക്കുന്ന ഒരു തീര്‍ത്ഥാടകന്റെ കൈപ്പുസ്‌തകം.
``നിസ്‌തൂലമായ ഭാവഭദ്രതയും രൂപഭദ്രതയുമുള്ള സമകാലിക കാവ്യരീതിയുടെ സ്‌പഷ്ടമായ ചില മര്‍മ്മരങ്ങള്‍ നിറഞ്ഞ രചനയാണ് `അമ്പല\'എന്ന സമാഹാരത്തിലെ കവിതകള്‍. അമ്പോല എന്നൊരു പദമോ അമ്പോലവെച്ച് ഓലമെടയുന്ന കരകൌശലമോ ഇന്നോളമുള്ള മലയാള കവിതയുടെ പാരമ്പര്യത്തില്‍ എവിടേയും അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അമ്പോലവെച്ച് ഒടിച്ചു കുത്തി ഓലമെടയുന്നതു പോലെ ഓരനെല്ലൂര്‍ ബാബു ആ നെയ്‌ത്തുവിദ്യയെ തന്റെ കവിതയുമായി ഇഴചേര്‍ക്കുന്നു. നാരായ മുനയ്ക്കും വാക്കിനും മധ്യേയുള്ള നിരന്തര സഹനമാണ് മികച്ച കവിതയുടെ ഈറ്റുപുരയെന്നും ഈ സമാഹാരത്തിലെ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു.
കാവ്യ പാരമ്പര്യത്തിന്റെ പന്ഥാവിലൂടെ സഞ്ചരിച്ച് നവഭാവുകത്വ പരിണാമം സിദ്ധിച്ച ഡോ. ബ്രൂണോ ഭായ് രചിച്ച കവിതകളുടെ സമാഹാരം സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചകളാകുന്ന വിവിധ വിഷയങ്ങള്‍, ശാസ്‌ത്രബോധം, രചനാ വൈവിധ്യം എന്നിവ കവിതകള്‍ക്ക് ശക്തിയും വായനാക്ഷമതയും നല്‍കുന്നു. പുതിയൊരു വായനാനുഭവം പ്രദാനം ചെയ്യുന്ന ഉത്തമ കാവ്യകൃതി.
അര്‍ദ്ധനാരീശ്വരി എന്ന പരികല്‍പ്പന ഇന്ത്യന്‍ ജീവിതത്തിലും കാവ്യകലയിലും നിറഞ്ഞുനില്‍ക്കുന്ന സുഗന്ധമാണ്. ഷെര്‍ളി.ജിയും രാജേന്ദ്രന്‍ നിയതിയും ചേര്‍ന്ന് അര്‍ദ്ധനാരീശ്വരി വിഗ്രഹം പോലൊരു കാവ്യ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നു. അതിലെ ``ഫറവോന്റെ പൂച്ച\'\' എന്ന `പാര്‍വ്വതീപക്ഷ\' കവിതകളെക്കുറിച്ചാണ് ഈ അവതാരിക. വാക്കും അര്‍ത്ഥവും പോലെ സ്‌ത്രീ–പുരുഷത്താര്‍ ചേര്‍ന്നിരിക്കുമ്പോള്‍ വിശിഷ്ടമായ കവിത പിറക്കുമെന്ന് തെളിയിച്ചത് കാളിദാസനാണ്. അനുഭവങ്ങളില്‍ നിറഞ്ഞ് ജനിക്കുന്ന ഭാഷയാണ് കവിത. കവിതയില്‍ പരീക്ഷണങ്ങള്‍ അസ്ഥിരത സൃഷ്ടിക്കുന്നു. എന്നാല്‍ കാലമെപ്പോഴും കവിതയെ പരീക്ഷിച്ചു കൊണ്ടിരിക്കും. കവിത കടഞ്ഞെടുക്കുന്ന സാഗരമാണ് ജീവിതം. ഷെര്‍ളി. ജി ഐ ആ അപാരതയാകുന്ന തീരത്ത് നില്‍ക്കുന്നു. വായനയെ സര്‍ഗ്ഗാത്മകമാക്കുന്ന പലതും ഈ സമാഹാരത്തിലുണ്ട്. അഭിമാനപൂര്‍വ്വം ഈ കാവ്യസമാഹാരം അനുവാചകര്‍ക്കായി സമര്‍പ്പിക്കുന്നു.