Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Poetry
  • ഉണ്ണീ മകനേ മനോഹരാ

    ജി.സുധാകരന്‍

    അറിവിന്റേയും മാനവസ്‌നേഹത്തിന്റേയും കൊടുമുടി കയറിയ ഡോ.സുകുമാര്‍ അഴിക്കോട്‌ ആലപ്പുഴയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവേ ``ജി സുധാകരന്റെ കവിതകള്‍ പ്രസിദ്ധീകരിക്കണം" എന്ന്‌ വാത്സല്യപൂര്‍വ്വം അഭിപ്രായപ്പെടുകയുണ്ടായി. മാധ്യമങ്ങളും അനവധി വായനക്കാരും ചില പ്രസാദകരും കൃതി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതാണ്‌ 40 കവിതകള്‍ അടങ്ങുന്ന 3 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കാരണം. അതില്‍ ഒന്നാണിത്‌. കവിയാണെന്ന്‌ കരുതി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ താത്‌പര്യമില്ല. കവിത വായിച്ചവരില്‍ നിന്ന്‌ എനിക്ക്‌ കിട്ടിയ പിന്തുണ നിസ്സാരമല്ല. പ്രസിദ്ധീകരണത്തിന്‌ അയച്ച്‌ കൊടുത്ത ഒരു കവിത പോലും പ്രസിദ്ധീകരിക്കാതെ തിരിച്ചു വന്നില്ലെന്നതില്‍ സന്തോഷമുണ്ട്‌.

    തിരക്ക്‌ പിടിച്ച കലാജീവിതത്തിനിടയിലും നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരാളാണ്‌ ഞാന്‍. ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം സംഘടിപ്പിച്ച ചില ചടങ്ങുകളില്‍ സംബന്ധിക്കവേ അദ്ദേഹത്തോടുള്ള എന്റെ ആദരവിനേയും സ്‌നേഹത്തേയും കൂറിച്ച്‌ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്‌.  അദ്ദേഹത്തിന്റെ പല കവിതകളും വായിച്ച്‌ ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്‌. അതായിരിക്കാം അദ്ദേഹത്തിന്റെ കവിതകളുടെ അവതാരിക എഴുതുവാന്‍ പ്രസാദകര്‍ എന്നെ സമീപിച്ചത്‌. നൊസ്റ്റാള്‍ജിയയും നഷ്ടബോധവും വിരഹവും തുടങ്ങി പ്രണയത്തിലെ വിവിധ ഭാവങ്ങള്‍ എത്ര സുന്ദരമായാണ്‌ സുധാകരനിലെ കവി ആവിഷ്‌കരിച്ചിരിക്കുന്നത്‌. ജി. സുധാകരന്‍ രാഷ്ട്രീയ രംഗത്തെ മണിവിളക്കാണ്‌. തെറ്റായ പ്രവണതകള്‍ എവിടെ കണ്ടാലും അദ്ദേഹം രൂക്ഷമായി  പ്രതികരിക്കും. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അദ്ദേഹത്തിന്റെ സന്നദ്ധതയാണ്‌ കേരളത്തിലെ സാധാരണക്കാരുടെ പ്രിയങ്കരനായി അദ്ദേഹത്തെ മാറ്റിയത്‌. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമാണ്‌ ഈ സമാഹാരത്തിന്‌ അവതാരിക എഴുതാന്‍ ലഭിച്ച അവസരം.

  • ഗ്രീഷ്‌മം

    പ്രൊഫ. സുന്ദരം ധനുവച്ചപുരം

    പ്രധാന കൃതികള്‍ : കവിതകള്‍ – കന്നിപ്പൂക്കള്‍, ഗ്രീഷ്‌മം, ഇനിയും ബാക്കിയുണ്ട്‌ ദിനങ്ങള്‍, പുനര്‍ജ്ജനി, ട്വിന്‍സ്‌. കാവ്യപരിഭാഷകള്‍ – ബില്‌ഹണകവിയുടെ ചൌരപഞ്ചാശിക, ടാഗോറിന്റെ ഉദ്യാനപാലകന്‍, ടാഗോറിന്റെ ഗീതാഞ്‌ജലി, ടാഗോര്‍ കവിതകള്‍, ഭര്‍ത്തൃഹരിയുടെ ശതകത്രയം. പഠനവും വ്യാഖ്യാനവും – ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം, മേല്‍പുത്തൂരിന്റെ നാരയണീയം, നാരായണീയം ദശകസംഗ്രഹം, വൈശികതന്ത്രം, കേരളപാണിനീയം വ്യാഖ്യാനവും വിചിന്തനവും.

    ഈ കവിതകള്‍ ഗ്രീഷ്‌മത്തിന്റെ പുഷ്‌പങ്ങളാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കന്നിപ്പൂക്കള്‍ എന്ന കവിതാസമാഹാരവുമായി മലയാള സാഹിത്യവേദിയിലേക്ക്‌ കടന്നുവന്ന ശ്രീ.സുന്ദരത്തിന്റെ  പുതുസമാഹാരത്തിന്‌ `ഗ്രീഷ്‌മം\' എന്ന പേര്‌ തികച്ചും അര്‍ത്ഥവത്തായിരിക്കുന്നു. വരാത്ത വസന്തത്തിന്റെ പൂക്കളെന്ന നാട്യത്തില്‍ അദ്ദേഹം വര്‍ണ്ണക്കടലാസ്സ്‌ പൂക്കള്‍ ഉണ്ടാക്കിവയ്ക്കുകയല്ല; വസന്താപചയത്തില്‍, നല്ലകാലത്തിന്റെ പരിശിഷ്ടം പോലെ, അല്ലെങ്കില്‍ ഭരതവാക്യം പോലെ വിടര്‍ന്ന ഒരു കുലപൂവ്‌ ഇറത്ത്‌ വയ്ക്കുകയുമല്ല; ഉത്തപ്‌തമായ വേനല്‍ക്കാലത്തിന്റെ തീക്ഷണഗന്ധമുള്ള തീജ്വാലയുടെ തിളക്കമുള്ള പുഷ്‌പങ്ങളാണിവ.

  • പഞ്ചാരയുമ്മ

    ചവറ കെ.എസ്‌. പിള്ള

    പഞ്ചാരപ്പാല്‌ മിഠായിയുടെ മധുരം കിനിയുന്ന 30 കുട്ടിക്കവിതകളുടേയും കടങ്കവിതകളുടേയും സമാഹാരം. കവിതയുടെ ലോകത്തേയ്ക്ക്‌ കുഞ്ഞുങ്ങള്‍ക്ക്‌ കൌതുകമൂറുന്ന ഒരു വാതായനം തുറക്കുകയാണ്‌ കവി. പ്രൈമറി ക്ലാസ്സുകളില്‍ ഭാഷാപഠനത്തിന്‌ ഉപയോഗിക്കാവുന്ന കവിതകള്‍.....

  • Prabhath Books House

    മരതക വീണ

    ഡോ.പി.സി.നായര്‍

    നമ്മുക്ക്‌ ഏതാണ്ട്‌ അപരിചിതമാണ്‌ ചൈനീസ്‌ കവിതാലോകം. ശ്രീ.പി.സി.നായര്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര പരിഭാഷയിലൂടെ  തികച്ചും അജ്ഞാതമായ ഒരു പഴയ ലോകമാണ്‌ നമ്മുക്ക്‌ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്‌. ഇവ ചൈനീസില്‍ നിന്ന്‌ നേരിട്ടുള്ള തര്‍ജ്ജിമയല്ല. ഇംഗ്ലീഷ്‌ പരിഭാഷകളില്‍ നിന്നുള്ളവയാണ്‌. പഴയ ചീനയുടെ കാല്‍പ്പനിക ഭാവാവിഷ്‌കാരങ്ങള്‍, അസാധാരണമായ ഇമേജുകള്‍, വിചിത്രകഥാരൂപങ്ങള്‍ എന്നിവ കൌതുകകരമാണ്‌. `സന്ധ്യമഴയില്‍ മുഴങ്ങിയ ചേങ്ങിലനാദം\' പോലെ ഈ കവിതകള്‍ ഏതോ പുരാതനകാലത്തിന്റെ നഷ്ടസ്വപ്‌നങ്ങളെ നമ്മുക്ക്‌ വേണ്ടി ചൊല്ലിത്തരുന്നു. ഇവ വായിച്ചാല്‍ ചീനക്കവിതയുടെ രാഗമെന്താകാം താളമെന്താവാം, അറിയാനാവില്ലല്ലോ എന്നൊക്കെ എന്റെ മനസ്സ്‌ വ്യാകുലമായി. എങ്കിലും ആ അജ്ഞാത മനോഹരലോകത്തേയ്ക്ക്‌ ഒരു കവാടം തുറന്നിട്ട പി.സി.നായര്‍ക്ക്‌ അഭിനന്ദനങ്ങള്‍.

    ഈ കവിതാ സമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്നത്‌ ടാങ്ങ്‌ വംശകാലത്ത്‌ ചീനയില്‍ ജീവിച്ചിരുന്ന അതിപ്രശസ്‌തരായ 12 കവികളുടെ 24 കവിതകളാണ്‌. ടാങ്ങ്‌ വംശകാലമാണ്‌ പുരാതന ചൈനയില്‍ കവിതയുടെ സുവര്‍ണ്ണകാലമെന്ന്‌ ചൈനീസ്‌ പണ്ഡിതത്താര്‍ അഭിപ്രായപ്പെടുന്നു. ടാങ്ങ്‌ വംശകാലത്തുണ്ടായ കവിതകള്‍ മിക്കവാറും ഹ്രസ്വമായിരുന്നു. നാല്‌ പദങ്ങളുള്ള കവിതകളാണവര്‍ പൊതുവേ എഴുതിയിരുന്നത്‌. അവരില്‍ പലരും നിമിഷകവികളുമായിരുന്നു. കവിതയുടെ വിഷയങ്ങള്‍ വൈവിധ്യം നിറഞ്ഞവയും. അന്നത്തെ കവികളുടെ ശീലം മനസ്സില്‍ എന്ത്‌ ഉദിക്കുന്നുവോ അതെഴുതുകയെന്നായിരുന്നു. പൌരസ്‌ത്യ ദേശത്ത്‌ കുടുംബനാഥന്‍ പുരോഹിതനാണ്‌ . ദൈനംദിന ജീവിതത്തെ തന്നെ അയാള്‍ നിയന്ത്രിക്കുന്നു. അതുകൊണ്ടാണ്‌ ചീനകവിതകളില്‍ പ്രത്യേകശാന്തത അനുവാചകര്‍ കണ്ടെത്തുന്നത്‌. ശ്രീമതി സുഗതകുമാരി പറയുന്നതുപോലെ ഈ കവിതകള്‍ ഏതോ പുരാതന കാലത്തിന്റെ നഷ്ടസ്വപ്‌നങ്ങളെ നമ്മുക്ക്‌ വേണ്ടി ചൊല്ലിത്തരുന്നു. ഈ കൃതി മലയാളഭാഷയ്ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ നിസ്സംശയം പറയാം.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd