Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Science
  • Prabhath Books House

    ഉത്തരമേത്‌

    കെ.കെ വാസു

    പഠിച്ചും പഠിപ്പിച്ചും ചിന്തിച്ചും നേടിയ ചിന്താതീര്‍ത്ഥമാണ്‌ ഈ ഗ്രന്ഥം. നവീന വിജ്ഞാനതത്വങ്ങളെ സരളമായ കഥാശൈലിയില്‍ പ്രതിപാദിക്കുന്ന ഈ കൃതി ഉള്ള അറിവ്‌ ദൃഢീകരിക്കാനും പുത്തന്‍ അറിവുകള്‍ സ്വായത്തമാക്കുവാനും സഹായിക്കും. ട്യൂഷന്‍ ക്ലാസ്സുകളിലൂടെയും ഗൈഡ്‌ മാസികകളിലൂടെയും പോസ്റ്റല്‍ ട്യൂഷന്‍ പായ്ക്കറ്റുകളിലൂടെയും വിലയിക്ക്‌ കിട്ടുന്ന വിജ്ഞാനമല്ല `ഉത്തരമേതില്‍\'. യുക്തിയുക്തമായും സത്യസന്ധമായും നേര്‍വഴിക്ക്‌ ചിന്തിക്കാനും ഉത്തരം കണ്ടെത്താനും പ്രേരിപ്പിക്കുന്ന വിധത്തില്‍ ചിന്തകളേയും അനുഭൂതികളേയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. അതുകൊണ്ട്‌ തന്നെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗപരീക്ഷാര്‍ത്ഥികള്‍ക്കും അച്ഛനമ്മമാര്‍ക്കും പരിഷ്‌കരിച്ച ഈ പതിപ്പ്‌ പ്രയോജനപ്പെടും.

    മക്കളുടേയും മാതാപിതാക്കളുടേയും ഭാവി തൂങ്ങിനില്‍ക്കുന്നത്‌ എം.സി ക്യൂവില്‍. എം.സി ക്യൂവെന്നാല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ ചോദ്യം. വിദ്യാര്‍ത്ഥികളുടേയും ഉദ്യോഗാര്‍ത്ഥികളുടേയും പ്രാപ്‌തി നിര്‍ണ്ണയിക്കുന്നത്‌ എം.സി.ക്യുവാണ്‌. ജീവിതത്തിലെ ശ്രേയസ്സ്‌ നിര്‍ണ്ണയിക്കുന്ന എം.സിക്യൂകളുടെ അപൂര്‍വ്വ സമാഹാരമാണ്‌ ഈ ഗ്രന്ഥം. യുക്തിയുക്തമായി സത്യസന്ധമായി നേര്‍വഴിക്ക്‌ അതിവേഗം ചിന്തിക്കാന്‍ പഠിപ്പിക്കുന്ന അനുഭവകഥകള്‍ എം.സി.ക്യു ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്ന വിശിഷ്ടഗ്രന്ഥം മത്സര പരീക്ഷകളില്‍ മാത്രമല്ല ജീവിത പരീക്ഷണങ്ങളിലും മുന്നിലെത്താന്‍ സഹായിക്കുന്നു.

  • Prabhath Books House

    ഇലക്ട്രിക്കല്‍ സൂപ്പർവൈസർ

    കെ.കെ.വാസു

    പ്രധാനകൃതികള്‍ : 2+1 = 2 മലയാളം, 2+1 =2 ഇംഗ്ലീഷ്‌, അപായം, ആയിരം കൈയ്യുള്ള സഹായി, ആ കഥ ഞാന്‍ പറയാം, മിന്നല്‍ കഥകള്‍, ആ വിദ്യ ഞാന്‍ പറയാം, കള്ളനും പോലീസും, പൂന്തേനരുവി, പരമാണുപുരാണം, മിന്നല്‍ വില്ലന്‍, ശരി ഏറ്റവും ശരി, മലയാള സാഹിത്യത്തിലെ ശാസ്‌ത്രസ്വാധീനം, ചോദ്യം എത്ര വിചിത്രം ഉത്തരം എത്ര രസകരം, ആ കണ്ണീര്‍കണങ്ങളും ആധുനിക ചലച്ചിത്രകലയും, വെളിച്ചത്തിലേക്ക്‌, തെരഞ്ഞെടുത്ത ശാസ്‌ത്രകഥകള്‍, അണ്ണാന്‍ കുന്നിലെ അത്ഭുതങ്ങള്‍, കമ്പ്യൂട്ടര്‍ എന്ത്‌, എന്തിന്‌, എങ്ങനെ ?, സമ്മാനം, ദി ഗിഫ്‌റ്റ്‌,  ഇത്‌ കുഠു കണ്ട കഥ, ഫസ്റ്റ്‌ റാങ്ക്‌, പഠിപ്പിലും പരീക്ഷയിലും ഉന്നതവിജയത്തിന്‌, വൈദ്യുത വിസ്‌മയങ്ങള്‍, അപ്പോള്‍ നാം എന്തു ചെയ്യണം,  ഉത്തരമേത്‌ ?, ശാസ്‌ത്രസാങ്കേതിക സാഹിത്യവും തൊഴില്‍ പുസ്‌തകങ്ങളും, വയര്‍മെന്‍ പരീക്ഷാപാഠാവലി, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ – ഇലക്ട്രിക്കല്‍ ഡിവൈന്‍സ്‌, ഇലക്ട്രിക്കല്‍ ടെക്‌നോളജി, വൈദ്യുത ഉപയോജനം, നേര്‍ കറന്റ്‌ എഞ്ചിനിയറിംഗ്‌, കടലില്‍ നിന്നും കരയിലേക്ക്‌ കറന്റ്‌ ഒഴുകിയ നിമിഷങ്ങള്‍, പമ്പ്‌ സെറ്റ്‌ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും, കുടുംബവിജ്ഞാന കോശം, മിന്നലില്‍ നിന്നും രക്ഷ.

  • ജലവും ജീവിതവും

    പ്രൊഫ. കെ ശ്രീധരന്‍

    വെള്ളത്തിന്റെ വില ജീവന്റെ വിലയ്ക്ക്‌ തുല്യമാണ്‌. അത്‌ സംരക്ഷിക്കുകയും മലിനമാക്കപ്പെടാതെ സൂക്ഷിക്കുകയും ആവശ്യത്തിന്‌ മാത്രം ഉപയോഗിക്കുകയും ചെയ്യുകയെന്നത്‌ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്‌. ജീവജലം നമ്മുടെയെല്ലാം  പൊതു പൈതൃകമാണ്‌. അത്‌ സ്വകാര്യവത്‌കരിക്കപ്പെടുന്നതും വ്യാപാരച്ചരക്കായി  കുത്തകവത്‌കരിക്കപ്പെടുന്നതും നമ്മുക്ക്‌ അനുവദിക്കാന്‍ കഴിയില്ല. വെള്ളത്തിന്റെ പ്രാധാന്യവും അതിന്റെ ശാസ്‌ത്രവും രാഷ്‌ട്രീയവും കുട്ടികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരു പോലെ സ്വീകാര്യമായ വിധത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു ലഘുഗ്രന്ഥമാണ്‌  \'ജലവും ജീവിതവും\'.

  • Prabhath Books House

    ജീവനും വേദനയും

    ഡോ. വേണു തോന്നയ്ക്കല്‍

    വേദന ജീവന്റെ അടയാളമാണ്‌ . ജീവിയുടെ രക്ഷാ കവചമാണ്‌. അത്‌ വ്യക്തിപരമാണ്‌,മാനസ്സികമാണ്‌ ഒരു ഊര്‍ജ്ജഭാവമാണ്‌,  തിരിച്ചറിവാണ്, പ്രജ്ഞയുടെ  ചിഹ്നമാണ്‌, പ്രതിഭാസമാണ്‌. ഒരു ദാര്‍ശനികന്റെ ഭാവത്തോടെ വേദന നമ്മോട്‌ ജീവിക്കാനാവശ്യപ്പെടുന്നു. `ജീവനും വേദനയും എന്ന  ശാസ്‌ത്രകൃതിയില്‍വേണു തോന്നയ്ക്കല്‍ നമ്മെ കൂട്ടുന്നത്‌ വേദനയെക്കുറിച്ചുള്ള പുതുബോധത്തിലേക്കാണ്‌. വേദനയുടെ സൃഷ്ടിപരമായ ആവശ്യകതയുടെ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ്‌. നാം വേദന അനുഭവിച്ചിട്ടേയുള്ളു. വേദനയെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. വേദനയെന്ന അനുഭവത്തിലൂടെ ചിന്തയുടെ വാതില്‍ തുറക്കാന്‍ ഈ കൃതിയിലെ ലേഖനം നമ്മുക്ക്‌ സഹായകമാണ്‌. അത്തരത്തില്‍ ചര്‍ച്ചയാവശ്യപ്പെടുന്ന  അനവധി വിഷയങ്ങളുടെ  ഒരു സമാഹാരമാണ്‌ ഈ പുസ്‌തകം. തീര്‍ച്ചായുംഒരാള്‍ വായിച്ചിരിക്കേണ്ട ഒരു ശാസ്‌ത്രഗ്രന്ഥമാണിത്‌

    പ്രസാധകക്കുറിപ്പ്‌ : സാധാരണക്കാരന്‌ മനസ്സിലാകാത്തതാണ്‌ ശാസ്‌ത്രമെന്ന്‌ ഒരു പൊതുധാരണയുണ്ട്‌.ശാസ്‌ത്രപഠനം അഭ്യസ്ഥവിദ്യര്‍ക്ക്‌ മാത്രമുള്ളതാണ്‌. എന്നാല്‍ ആ ധാരണ തെറ്റാണെന്ന്‌ തെളിയിക്കുന്നതാണ്‌  `ജീവനുംവേദനയും' എന്ന കൃതി. സാധാരണക്കാരന്‌ മനസ്സിലാവുന്നതാണ്‌ ശാസ്‌ത്രസാഹിത്യമെന്ന്‌ ഈ ശാസ്‌ത്രകൃതി തെളിയിക്കുന്നു. അന്ധരെ  കണ്ടിട്ടുണ്ടെങ്കിലും  അവരെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടാവില്ല. അന്ധമ്മാർ ഈ ചുറ്റുപാടിനെയും പ്രകൃതിയേയും അവരുടേതായ തിരിച്ചറിവുകളിലൂടെ അറിയുകയാണ്‌.  അങ്ങനെ ചര്‍ച്ച ആവശ്യപ്പെടുന്ന  അനവധി വിഷയങ്ങളുടെ ഒരു സമാഹരണമാണ്‌ ഡോ. വേണു തോന്നയ്ക്കലിന്റെ `ജീവനും വേദനയും'.

  • Prev
  • 1
  • 2
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd