'ചിരിയും കരച്ചിലും'പകലും രാവും പോലെ പ്രകൃതിയുടെ രണ്ട് തുല്യാവസ്ഥകളാണ്. ചിരിയുടെ പുറകെ കരച്ചിലും പകലിനു പിന്നാലെ രാവും, പ്രകൃതിനിയമമാണ്, രണ്ടിനും തുല്യ അനുപാതവും. പ്രകൃതിയുടെ ഈ നിയമം മനുഷ്യര്‍ക്കും ബാധകമാണ്.അവരുടെ ചിരിക്കും കരച്ചിലിനും തുല്യ അനുപാതം വേണം. അഥവാ ആ തുല്യത പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചിരിയുടെ അളവ് വേണം കൂട്ടാന്‍. കരച്ചിലിന്റേതല്ല. സുഖദുഃഖ മിശ്രിതമായ ജീവിതത്തില്‍, സുഖത്തിന്റെ അളവ് കൂടുമ്പോള്‍ അത് അതിര് കവിയാതിരിക്കാനും ശ്രദ്ധിക്കണം. കരച്ചില്‍ തൊട്ട് പുറകേയുണ്ട്! ഏറെ ചിരിച്ചാല്‍ കരയുന്നത് അതുകൊണ്ടാണ്......വലിയ സംഘര്‍ഷങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന ഇന്നത്തെ മനുഷ്യന്‍ ഒരിക്കലും ഉപേക്ഷിക്കരുതാത്ത ഒരു ദിവ്യ ഔഷധമാണ് ചിരി. അരശതാബ്ദം കഴിഞ്ഞു ഞാന്‍ നിങ്ങളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇതെന്റെ മുപ്പത്തിയൊന്നാമത്തെ ``ചിരിപ്പുസ്‌തകം".
പ്രശസ്‌ത പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറത്തിന്റെ നര്‍മ്മലേഖനങ്ങള്‍ വായിച്ചിട്ടില്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. മലയാള മനോരമയില്‍ ``പനച്ചി'' എന്ന തൂലികാ നാമത്തില്‍ ആക്ഷേപഹാസ്യ പംക്തിയും ഭാഷാപോഷിണിയിലെ ``സ്‌നേഹപൂര്‍വ്വം പനച്ചി'' എന്ന സാഹിത്യ നര്‍മ്മ പംക്തിയോടു ചേര്‍ന്നാല്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ നേര്‍ക്കുള്ള കൂരമ്പുകളാകും. നോവലുകളും ചെറുകഥകളും എഴുതിയിട്ടുള്ള ഇദ്ദേഹത്തെ തേടി സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. ``ശൂന്യവേള'' എന്ന നര്‍മ്മലേഖന സമാഹാരം വായനക്കാര്‍ക്ക് ഒരു ഉത്സവമായിരിക്കും.
വായനക്കാരുടെ മുഖത്തും മനസ്സിലും ചിരിയുടെ കുഞ്ഞ് പൂത്തിരി മുതൽ പ്രകമ്പനം കൊള്ളിക്കുന്ന സ്ഫോടനം വരെ സൄഷ്ടിച്ച് ചിതറുന്ന വെടിമരുന്നാണ് ജോസ്കുമാറിന്‍റെ കഥകളുടെ ഇന്ദനം. രൂക്ഷമായ രാഷ്ട്രീയ സാമൂഹിക വിമര്‍ശനം. ലളിത ഹാസ്യ പ്രയോഗങ്ങളുടെ ആസ്വാദകരെയും വരികള്‍ക്കിടയിലെ ഹാസ്യവും കറുത്ത ഹാസ്യവും തിരയുന്ന ബൗദ്ധിക തലത്തിലുള്ളവരെയും ഇവർക്കിടയ്ക്കുളള വായനക്കാരെയും ഒരേ സമയം രസിപ്പിക്കുന്ന നർമ്മകഥകളുടെ സമാഹാരമാണിത്. ടി. വി. നിരൂപണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡു ലഭിച്ച ജോസ്കുമാറിന്‍റെ ആറാമത്തെ പുസ്തകം.
തുടക്കം മുതല്‍ നമ്മെ ആകര്‍ഷിക്കുന്നതാണ് ആക്ഷേപഹാസ്യത്തിന്റെ അലുക്കിട്ട ശൈലി..... വായിക്കുമ്പോള്‍ യേശുദാസനോ നമ്പൂതിരിയോ ഒക്കെ ഒന്നോ രണ്ടോ വരകളിലൂടെ വ്യക്തിത്വം ദ്യോതിപ്പിക്കുന്നതു പോലെയുള്ള ഒരു അനുഭവമാണ് ഓരോ വാക്യത്തിലും ഒളിപ്പിച്ചിരിക്കുന്ന നര്‍മ്മം വായിച്ചു തന്നെ ബോധ്യപ്പെടണം. ഇങ്ങനെ ഉദ്ധരിക്കാന്‍ തുടങ്ങിയാല്‍ അന്തമില്ല. വായിക്കാന്‍ പോകുന്ന പൂരം എഴുതി അറിയിക്കേണ്ടതില്ലല്ലോ. വിജയമോഹന്‍ ഇനിയും എഴുതട്ടെയെന്ന പ്രാര്‍ത്ഥനയോടെ ഈ ``രസഗുള'' സഹൃദയ സമക്ഷം സമര്‍പ്പിക്കുന്നു.