നർമാണിയുടെ അവിയലിനു ശേഷം കെ.ബി.ജി.നായർ രചിച്ച രണ്ടാമത്തെ നര്മകൃതിയാണ് \"അമ്മിക്കല്ലും ആട്ടുകല്ലും ടച്ചിങ്‌സും\"
ഇന്നത്തെ സമൂഹത്തിൽ നാം കാണുകയും കേൾക്കുകയും ചെയുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ നർമത്തിൽ ചാലിച്ച ഇതിലെ കഥകളിലൂടെ വായനക്കാർക്കു സമർപ്പിക്കുന്നു ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയുന്ന ഈ നർമ്മകഥകൾ തീർച്ചയായും അനുവാചകർക്ക് ഇഷ്ടമാകും
സാധാരണക്കാർ പറയുന്ന ഉപമകളും ഫലിതങ്ങളുമാണ് പലപ്പോഴും സാഹിത്യത്തമ്പുരാക്കന്മാർ എഴുതുന്നതിനേക്കാൾ കുറിക്കുകൊള്ളുന്നത്
അവയൊക്കെ പാണന്മാർ പാടിനടക്കാറില്ലെന്നുമാത്രം വട്ടിയൂര്കാവ് കെ. പ്രഭാകരൻ നായർ എഴുതിയ ലംബോധരൻ പിള്ളയും സമാന്തര അമ്മയും വായിച്ചപ്പോൾ ഈ കാര്യമാണ് ഓർമവന്നത് . പ്രഭാകരൻ നായർ നർമ്മകഥകളിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ
നാടൻ ഫലിതത്തിന്റെ നാഴൂരിപാലന് വായനക്കാരുടെ മനസിലേക്ക് കറന്ന് വീഴുന്നത്
കൂർത്തമുനയുള്ള ഹാസ്യ ശാസത്രങ്ങളാണ് ചെമ്മനത്തിന്റെ വാക്കുകൾ തൊടുക്കുന്നത് .ഈ ഉന്നം പിടിക്കലിലൂടെ മുഖം മൂടികളെ പിച്ചിചീന്താനും അധികാരമോഹികളുടെ കള്ളവസ്ത്രം ഉരിഞ്ഞുമാറ്റാനും മൂർച്ചയുള്ള ഭാഷയിൽ പ്രതികരിക്കുന്ന ചെമ്മനത്തിന്റെ തനതു ശൈലിയാണ് ചിരിമലയാളത്തെ കരുത്തുറ്റതാക്കുന്നത്
ചിരിയും കരച്ചിലും ,പകലും രാവും പോലെ,പ്രകൃതിയുടെ രണ്ടു തുല്യാവസ്ഥകളാണ് .ചിരിയുടെ പിറകെ കരച്ചിലും പകലിനു പുറകെ രാവും പ്രകൃതി നിയമമാണ്.രണ്ടിനും തുല്യ അനുപാദവും.പ്രകൃതിയുടെ ഈ നിയമം മനുഷ്യർക്കും ബാധകമാണ്. അവരുടെ ചിരിക്കും കരച്ചിലിനും തുല്യ അനുപാദം വേണം. ഏറെ ചിരിച്ചാൽ കരയുന്നത് അതുകൊണ്ടാണ്. നമുക്ക് ചിരിക്കാം .ചിരിയുടെ പോന്പൂത്തിരികൾ കത്തിച്ചുയർത്താം.