Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Children's literatures
  • തേന്മൊതഴി പാട്ടുകള്‍

    വിളക്കുടി രാധാമണി

    അധ്യാപനവുമായി ബന്ധപ്പെട്ട്‌ പലപ്പോഴായി കുറിച്ചിട്ട വരികളാണ്‌ ഈ ലഘുകവിതാ സമാഹരത്തിലുള്ളത്‌. ഹരിതഭംഗിയാര്‍ന്ന പ്രകൃതി, എത്ര മനോഹരം! കൌതുകം ജനിപ്പിക്കുന്ന ജീവജാലങ്ങള്‍, ജലസമ്പത്ത്‌ അങ്ങനെ സര്‍വ്വതിന്റേയും കലവറയായ ഭൂമിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും നാളെയുടെ വാഗ്‌ദാനങ്ങളായ കുഞ്ഞുങ്ങള്‍ക്ക്‌ കഴിയണേയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു. ``തേന്‍മൊഴിപ്പാട്ടുകള്‍\'\' എന്ന കവിതാസമാഹാരത്തിന്‌  അവതാരിക എഴുതുന്നത്‌ പ്രശസ്‌ത കവി ചവറ.കെ.എസ്‌ പിള്ള അവര്‍കള്‍ക്ക്‌  എന്റെ അകമഴിഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. കവിതകള്‍ പുസ്‌തകമായി രൂപപ്പെടുത്തുന്നതിന്‌ പ്രചോദനം തന്ന ആവണീശ്വരം കെ.രാമചന്ദ്രന്‍ സാറിനേയും നന്ദിയോടെ സ്‌മരിക്കുന്നു.

    കുട്ടികളുടെ സമഗ്രമായ വ്യക്തിത്വവികാസത്തിന്‌ പാഠപുസ്‌തക വായനക്കുപരി മറ്റൊരു സര്‍ഗ്ഗാത്മകവായന കൂടി അന്ത്യന്താപേക്ഷിതമാണെന്ന്‌ ഇന്ന്‌ പരക്കെ ബോധ്യപ്പെട്ട്‌ കഴിഞ്ഞു. പ്രത്യേകിച്ചും ഉത്തമ ബാലസാഹിത്യവായന. നമ്മുടെ ബാലസാഹിത്യശാഖ സമ്പന്നമാണ്‌. ബാലസാഹിത്യകാരത്താരും അവരുടെ കൃതികളും ഒട്ടും കുറവല്ല. ഈ പുസ്‌തകത്തിലെ മഞ്ഞക്കുരുവി, നാടോടിക്കാറ്റ്‌, അണ്ണാറക്കണ്ണന്‍, തത്തമ്മ, ഇലഞ്ഞിപ്പൂക്കള്‍, മഴ, പശുക്കുട്ടി, കോഴിയമ്മ തുടങ്ങിയ ബാലകവിതകള്‍ എല്ലാം തന്നെ ശിശുഭാവനയെ പ്രകാശമാനമാക്കുംവിധം അയത്‌നലളിതവും മധുരോദാരവും താളനിബദ്ധവും കൊച്ചു മനസ്സുകളില്‍ അഴകിന്റെ മയില്‍പ്പീലി വിടര്‍ത്തുന്നതിന്‌ പര്യാപ്‌തവുമാണ്‌.

  • Prabhath Books House

    പനയോലച്ചിന്തുകള്‍

    പ്രൊഫ. കുഴിത്തുറ രാമചന്ദ്രന്‍ നായര്‍

    1970 മുതല്‍ 2010 വരെ എഴുതിയിട്ടുള്ള നിരവധി കവിതകളില്‍ നിന്നും തെരഞ്ഞടുത്ത കുട്ടിക്കവിതകളും `വിഷുപ്പക്ഷിയോട്‌\' എന്ന എന്റെ പ്രഥമ കവിതാസമാഹാരത്തിലെ ഏതാനും ചില കുട്ടിക്കവിതകളും ഉള്‍പ്പെടുത്തിയാണ്‌  ഈ ബാലസാഹിത്യകൃതി പുറത്തിറക്കുന്നത്‌. ഒരു ദശകത്തിലധികം കാലം മലബാര്‍ മേഖലയില്‍ പല കോളേജുകളിലും അധ്യാപകനായിരുന്ന സമയത്ത്‌ എന്റെ കൊച്ചുമക്കള്‍ക്കു വേണ്ടി കുത്തിക്കുറിച്ച കുഞ്ഞു കവിതകളാണ്‌. ഇവയില്‍ ചിലത്‌ ദൂരദര്‍ശനിലും ആകാശവാണിയിലും മറ്റ്‌ ചില ചാനലുകളിലും വെളിച്ചം കണ്ടിട്ടുള്ളവയാണ്‌. യശശ്ശരീരനായ പ്രൊഫ. ഗുപ്‌തന്‍നായര്‍ സാര്‍ നല്‍കിയ പ്രോത്സാഹനമാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കുവാന്‍ എനിക്ക്‌ ധൈര്യം തന്നതെന്ന കാര്യം ഞാന്‍ നന്ദിപൂര്‍വ്വം അറിയിക്കട്ടെ.

  • Prabhath Books House

    ടൊട്ടാടം

    ബാബൂ പാക്കനാര്‍

    കവിത കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ഹൃദയവര്‍ജ്ജകമായ ഒരു ആത്മസമര്‍പ്പണവും മറ്റൊരു അര്‍ത്ഥത്തില്‍ കാലപ്രകാശനവുമാണെന്ന്‌ `ടൊട്ടാടം\' എന്ന കവിതയിലൂടെ ബാബു പാക്കനാര്‍ പ്രഖ്യാപിക്കുകയാണ്‌. ബാലകാവ്യപ്രവാഹം അതിന്റെ സമസ്‌ത ശക്തികളോടെയും ഇവിടെ രേഖീയമാക്കുന്നു. കവിത നൊമ്പരാമാണ്‌, സ്‌നേഹമാണ്‌, ആശ്വാസമാണ്‌. ആയുധം കൂടിയാണ്‌ എന്ന്‌ ബോധ്യപ്പെടുത്തുന്ന ഈ കവിതാ സമാഹാരം അഭിമാനപൂര്‍വ്വം ഞാന്‍ അവതരിപ്പിക്കുന്നു.

  • Prabhath Books House

    പഞ്ചവർണ്ണക്കിളി

    ഭരതന്നൂര്‍ ശിവരാജന്‍

    ഏതു രാജ്യത്തിന്റേയും സുഭദ്രമായ കെട്ടുറപ്പ്‌ അന്നാട്ടിലെ ഊര്‍ജ്ജ്വസ്വലരായ യുവാക്കളുടെ ചിന്തകളിലും പ്രവൃത്തികളിലുമാണ്‌ നിക്ഷിപ്‌തമായിരിക്കുന്നതെന്ന സത്യം നമ്മുടെ രാഷ്ട്രീയാചാര്യത്താരും ബുദ്ധിജീവികളും ശുഭകാംക്ഷികളും മുമ്പേ പ്രവചിച്ചിട്ടുള്ളതാണ്‌. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ചുറ്റുപാടും കാണുന്നതും കേള്‍ക്കുന്നതും കുട്ടികളെ നന്നായി സ്വാധീനിക്കും. അക്ഷരാഭ്യാസം തുടങ്ങുന്ന കുട്ടികള്‍, അവര്‍ വായിക്കുന്ന പുസ്‌തകങ്ങളുടെ സാരാംശങ്ങളും സ്വാധീനിക്കും. കൈരളിയ്ക്ക്‌ കവിതാസപര്യ ചെയ്‌ത്‌ കരുത്താര്‍ജ്ജിച്ച ശ്രീ ഭരതന്നൂര്‍ ശിവരാജന്റെ ബാലഗാന കവിതാസമാഹാരമാണ്‌ പഞ്ചവര്‍ണ്ണക്കിളി. ഭാവനയുടെ വിഹായസ്സിലൂടെ അനന്തതയിലേക്ക്‌ പറന്നുയരാന്‍ കുട്ടികള്‍ക്ക്‌ ഈ കൃതി പ്രചോദനമാകും. ഭാവിതലമുറയെ സുസജ്ജമാക്കാനുള്ള കര്‍ത്തവ്യം മുതിര്‍ന്നവര്‍ക്കുള്ളതാണല്ലോ. കണ്ണിനും കാതിനും മനസ്സിനും ബുദ്ധിക്കും നല്ലതുപകരുന്ന ഈ പഞ്ചവര്‍ണ്ണക്കിളിയിലൂടെ ശ്രീ ഭരതന്നൂര്‍ ശിവരാജന്‍ ആ കടമ യഥാര്‍ത്ഥത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd