ആധുനികതയുടെ പുതിയ പിടച്ചിലുകലാണ് വീണയുടെ ഓരോ കഥകളും.പാശ്ചാത്യസംസ്കാരത്തിന്റെ ഇതളുകളും വളവുതിരിരിവുകളില്ലാത്ത നേർരേഖകളും കൂട്ടിമുട്ടിക്കുന്ന നെടുവീർപ്പുകളുടെ പുസ്തകം.
കാളിദാസന്റെ വിശ്വപ്രസിദ്ധമായ ശാകുന്തളത്തിലെ കഥയറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ മറ്റ് രണ്ട് നാടകങ്ങളായ മാളവികാഗ്നിമിത്രത്തിലേയും വിക്രമോര്‍വ്വശീയത്തിലേയും കഥകള്‍ അറിയുന്നവര്‍ ചുരുക്കമാണ്. ശില്‌പചാതുരിയിലും കല്‌പനാ വൈഭവത്തിലും ഈ നാടകങ്ങള്‍ ശാകുന്തളത്തോടൊപ്പം നില്‍ക്കുന്നു. മാളവികാഗ്നിമിത്രത്തിലെ കാമിനീപാദ സമ്പര്‍ക്കം മൂലം അശോകം പൂവിട്ടുവെന്ന കല്‍പ്പനയും വിക്രമോര്‍വ്വശീയത്തിലെ കുമാരവനത്തില്‍ സ്‌ത്രീകള്‍ പ്രവേശിച്ചാല്‍ ലതകളായിത്തീരുമെന്ന കല്‌പനയും ശാകുന്തളത്തിലെ അഭിജ്ഞാന മോതിരത്തെപ്പോലെയാണ്. ഈ രണ്ട് നാടകങ്ങളിലേയും കഥകള്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും മനസ്സിലാകത്തക്കവിധത്തില്‍ നോവലായി ആവിഷ്‌കരിക്കുന്നു.
നിത്യജീവിതത്തിലെ അവിസ്‌മരണീയ സംഭവങ്ങളെ കോര്‍ത്തിണക്കി രചിച്ചിരിക്കുന്ന കഥകളല്ല ഇതിലേത്. കഥകളിലെ വസന്തകാലമെന്ന പോലെ ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ സംഭവിക്കുന്ന നന്മതിന്മകൾ സത്യസന്ധമായി എടുത്തു കാണിക്കുന്നു ഇതിലെ രചനകള്‍. അതില്‍ കാമമുണ്ട്. ക്രോധമുണ്ട്. മോഹമുണ്ട്. ജീവിതത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്. പുത്തന്‍ കാലഘട്ടത്തിന്റെ പുറംതോട് പൊട്ടിവിടരുന്ന നൂതന ആശയങ്ങളുടെ പച്ചയായിട്ടുള്ള ആവിഷ്‌ക്കാരം. കഥകളിലെ പ്രമേയങ്ങള്‍ പുതിയ അനുഭൂതിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഥകളോടുള്ള അരവിന്ദന്‍ വാഴക്കുളത്തിന്റെ ശക്തമായ സമീപനം ഇതില്‍ കാണാം.
`നിഷ്‌കാമചതുഷ്ടയ'മേകുന്ന നാല് മാനങ്ങളിലൊന്ന് സ്‌ത്രീപുരുഷ ലൈംഗികതയെ സുവിശേഷിപ്പിക്കുന്ന പക്വാവിഷ്‌കാരം തന്നെയാണ്. പ്രഹേളികാ സമാനമായ ജീവിതത്തിന്റെ വിധി ശാപങ്ങളാല്‍ പീഢിപ്പിക്കപ്പെടുകയും അരൂപികളാലെന്നവണ്ണം നിയന്ത്രിക്കപ്പെടുകയും അപേക്ഷിക നന്മതിന്മകളുടെ ജൈവരൂപങ്ങളായി തീരുകയും ചെയ്യുന്ന മനുഷ്യാത്മാക്കളുടെ നിത്യ സങ്കടങ്ങളാണ് ഈ രചനകള്‍ ആവിഷ്‌കരിക്കുന്നത്. വ്യത്യസ്‌തങ്ങളായ ഭാവതലങ്ങളെ ഉള്‍ക്കാതലാക്കുന്ന ബിംബങ്ങളുടെ പിന്തുണയാര്‍ജ്ജിച്ച് മണ്ണിന്റേയും മനുഷ്യന്റേയും നിലനില്‍പ്പിന്റെ രഹസ്യങ്ങളെ കടഞ്ഞെടുക്കാന്‍ ആഖ്യാനകല ഇവിടെ ആയുധമാക്കപ്പെടുന്നു.