അയാളിന്ന് ജയില്മോചിതനാകുന്ന ദിവസമാണ് . ഒന്നല്ല ഇരട്ടക്കൊലപാതകം . ശിക്ഷ ജീവപര്യന്തമായിരുന്നെങ്കിലും ക്വിറ്റിന്ത്യദിനത്തിൻറെ എഴുപത്തഞ്ചം വാർഷികം പ്രമാണിച്ചു നല്ലനടപ്പിന് വിധേയരായവരെ മോചിക്കൻ തിരുമാനിച്ചവരുടെ ഗാനത്തിൽ ആയാളുംപെട്ടു ഗോവിന്ദൻകുട്ടിയാണ് അയാൾ അച്ഛനെക്കൊണ്ട് ജീവിതം വഴിമുട്ടിയവൻ . ജയിലിൽ തളക്കപ്പെട്ട യൗവനം പൂര്‌യായതയ്ക്ക് യൗവനം മാത്രമേ കൊടുത്തുള്ളൂ . എവിടെ ഗോവിന്ദൻകുട്ടീ വാസുവിന് ജീവിതം കാൽക്കൽ വെച്ചു അല്ലങ്കിൽ കവർന്നെടുത്തു എന്നിട്ടും ശപിക്കാതെ അച്ഛനെ നെഞ്ചേറ്റി നടന്ന മകൻ ആർക്കും കുത്തിനോവിക്കാനോ കൊത്തിപ്പറിക്കാനോ ഇട്ടുകൊടുക്കാതെ അവസാനശ്വാസംവരെയും ഒടുവിൽ മരിച്ചുമണ്ണടിഞ്ഞശേഷവും കറവളത്തിലൊതുക്കി നടന്നവൻ. ഉള്ളുനീറിക്കരയുമ്പോഴും ശബ്ദമടക്കിപിടിച്ചും വീർപ്പുമുട്ടിയവൻ. സ്വയരക്ഷക്കായി ഗർഭഗൃഹംതേടിയലഞ്ഞവൻ. ഭൂതകാലം ജപിച്ചു കുഴലിലാക്കാൻ നടന്നവൻ ഗോവിന്ദൻകുട്ടിയിലെ ദുഃഖപുത്രനെ എങ്ങനെയാണു വിശേഷിപ്പിക്കുക.
സമൂഹത്തിലെ ഇടത്തരക്കാരും താഴെതലത്തിലുള്ളവരുമായ സാധാരണ മനുഷ്യരുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും നന്നാക്കിയെറിഞ്ഞുതന്നെ സി.ഗോവിന്ദൻ പാഞ്ചാലിയെ പുനഃസൃഷ്ടിച്ചിരിക്കുന്നു സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിലും വ്യത്യസ്ത കഥാപാത്രങ്ങളുടെ വിഭിന്ന പ്രകൃതികൾ ചിത്രീകരിക്കുന്നതിലും സർവ്വോപരി രാജേശ്വരി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ ഉദാത്തമായ ഒരു സന്ദേശം വായനകാർക്ക് പകർന്നു കൊടുക്കുന്നതിലും നോവലിസ്റ്റ് വിജയം വരിച്ചിരിക്കുന്നു -അവതാരികയിൽ പ്രൊഫ.ജി.എൻ .പണിക്കർ
കുമാർ - ശാലീന ; രാജൻ - ഉഷ എന്നീ രണ്ട് പ്രണയജോഡികളുടെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഹൃദ്യമായ കഥയാണ് ജി.ഉണ്ണികൃഷ്ണൻ ഈ നോവലിലൂടെ വെളിപ്പെടുത്തുന്നത് എതിർത്തുനിന്ന വീട്ടുകാരെ അനുനയിപ്പിച്ചു പ്രണയസാഫല്യം കൈവരിച്ച ശാലീന തനിക്കു ചുറ്റും വലവിരിച്ചു കാപാലിക്കാരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കിയില്ല നിറഞ്ഞ പ്രതീക്ഷകളോടെ പണിതുയർത്തിയ ദാമ്പത്യസൗധം തന്റെ ഒരു ചെറിയ ശ്രദ്ധക്കുറവുകൊണ്ട് കുലുങ്ങിയപ്പോൾ അവൾ ആപത് മനസിലാക്കി പ്രവർത്തിച്ചു നഷ്ടപ്പെടുമെന്ന് തോന്നിയതൊക്കെ ശാലിനിക്ക് തിരിച്ചുപിടിക്കാനായി . പ്രലോഭനത്തിന്റെ അതിശക്തമായ ഒഴുക്കിൽപ്പെട്ട് തൻറെ പിടിവിട്ടുപോയ ഉഷയെ വീണ്ടും തൻറെ ജീവിതത്തിലേക്ക് വലിച്ചടിപ്പിക്കുവാൻ സന്നദ്ധത കാണിച്ച രാജൻ ഈ നോവലിലെ മറ്റൊരു മികവുറ്റ കഥാപാത്രമാണ്
തീവെയിൽ വെട്ടിത്തിളക്കുന്ന ഒരു ഉച്ചനേരത്തു വാഗ്‌ദത്ത ഭൂമിയായ ദുബായിൽ ആദ്യമായി കാലുകുത്തിയ ഗീരീശന്റെ ജീവിത ദൂരന്തമാണ് ഈ നോവൽ സഹായിക്കുകയാണെന്ന വ്യാജേന കടുത്ത പ്രതീകര നിർവഹണം നടത്തിയ പഴയകാല ശത്രുവിന്റെ ദുഷ്ചെയ്തികളെ നിസ്സഹതയോടെ സഹിക്കുകയെ നിവർത്തിയുണ്ടായിരുന്നുള്ളു. എങ്കിലും സ്വന്തം സഹോദിരിയുടെ കന്യകാത്വപോലും ചതിയിൽ പ്പെടുത്തി അയാൾ നശിപ്പിച്ചെന്നറിങ്ങാപ്പൂൾ ഗീരീശന്റെ സർവ്വനിയന്ത്രങ്ങളും തകർന്നു
പൂർണ്ണമായും ദുബായ് പശ്ചാത്തലമാക്കി രചിച്ച അറേബ്യൻ ഗൾഫിലെ മലയാളികളുടെ ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെയായ ഇജ്ജോളനോവൽ -ഹായ് ദുബായ്