Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • Prabhath Books House

    പ്രസ്സ് ക്ലബ്ബ്‌

    ഇ.വാസു

    വണ്ടിയുടെ നാലാം ചക്രമായ പത്രപ്രവര്‍ത്തനം രംഗം അന്നും മുടന്തിയിരുന്നു. റിപ്പോര്‍ട്ടറായി കയറ്റം കിട്ടിയ ഒരു പോര്‍ട്ടറുടെ പ്രസ്‌ക്ലബ്ബ്‌ ആണിതില്‍. കമ്പ്യൂട്ടര്‍ ഉദാരവത്‌കരണത്തോടെ കുറഞ്ഞതോതിലുള്ള കൈമടക്കും കമ്മീഷനുമല്ല ഇപ്പോള്‍. വാര്‍ത്ത വരാതിരിക്കാനാണ്‌ ചെലവ്‌ കൂടുതല്‍. കാശ്‌ കൊടുത്ത്‌ വിവരവും വാര്‍ത്തയാക്കുന്നതില്‍ അധാര്‍മ്മികതയുടെ അംശം പോലുമില്ല. ആധാരമോ വണ്ടിയോ രജിസ്റ്റര്‍ ചെയ്‌തു കിട്ടാന്‍  രജിസ്റ്റര്‍ ഓഫീസിലല്ലെങ്കില്‍ പ്രജകള്‍ ശമ്പളമായി കൊണ്ടുവരുന്ന  നികുതി വാങ്ങിവെയ്ക്കുന്ന വില്ലേജ്‌ ഓഫീസായിട്ടും  താന്‍ കൈക്കൂലി വാങ്ങുന്നില്ലെന്ന്‌  ബയോഡേറ്റ എഴുതുന്ന ഉദ്യോഗസ്ഥ ബുദ്ധിജീവികള്‍. ചേംബര്‍ ഓഫ്‌ കൊമേഴ്സില്‍ താന്‍ ചെയ്‌തുപോയ പ്രസംഗം പത്രത്തില്‍ വരാതിരിക്കാന്‍ യജമാനനു വേണ്ടി സ്ഥാപനത്തിന്റെ വൈസ്‌ പ്രസിഡന്റ്‌ വരെയാവുന്ന പി.ആര്‍.ഒ–ജേര്‍ണലിസം സ്വഭാവശുദ്ധിയില്ലാത്തവരുടെ സ്വാശ്രയഭ്രമത്താല്‍ ജീര്‍ണ്ണലിസമാവുന്ന കാഴ്‌ച.

  • Prabhath Books House

    ചാവേറുകളുടെ പാട്ട്‌

    ബാബു കുഴിമറ്റം

    സുഖദുഃഖ സമ്മിശ്രമായ ജീവിത യാത്രയുടേയും ക്ഷമയോടെയുളള വാങ്‌മയ സാധനയുടേയും സൗമൃദീപ്‌തമായ സാഫല്യമാണ്‌ `ചാവേറുകളുടെ പാട്ട്‌'. ജീവിതയാത്രയുടെ ലൗകികതയും നൈതികതയുമാണിത്‌. പ്രൊഫ.തുമ്പമണ്‍ തോമസ്‌ – മലയാള കഥയിലെ വേറിട്ടൊരാളാണ്‌ ബാബു കുഴിമറ്റം. വേറിട്ട രചനകള്‍, വേറിട്ട നിലപാടുകള്‍, വേറിട്ട സ്വഭാവ സവിശേഷതകള്‍......കേരള കഥാപാരമ്പര്യത്തില്‍ ഉജ്ജ്വല വിളവെടുപ്പുകള്‍ നല്‍കിയ ബാബു കുഴിമറ്റത്തിന്റെ `ചാവേറുകളുടെ പാട്ട്‌' ഭാവുകത്വ ധിക്കാരത്തിന്റെ ഉണര്‍ത്തു പാട്ടായിത്തീര്‍ന്നിരിക്കുന്നു. ബാലചന്ദ്രന്‍ വടക്കേടത്ത്‌ – ആഖ്യാനകഥ ഒരു തിയറിയായി രൂപപ്പെടുന്നത്‌ `ചാവേറുകളുടെ പാട്ടിലൂടെ ബാബു കുഴിമറ്റം അനുഭവമാക്കി പകര്‍ന്നു തരുന്നു. ഈ നോവല്‍ പുതിയൊരു പ്രത്യയശാസ്‌ത്ര നിരീക്ഷണം കൂടിയാണ്‌. ഡോ.ബി.വി ശശികുമാര്‍ – കഴിഞ്ഞ 6 ദശാബ്ദങ്ങളായി നമ്മുടെ രാജ്യം അനുഭവിക്കുന്ന രാഷ്‌ട്രീയ പ്രേതബാധകളെ പോസ്റ്റുമാര്‍ട്ടം ചെയ്യുകയാണ്‌ `ചാവേറുകളുടെ പാട്ട്‌'. ഒരൊറ്റ ഏകകത്തിലൂന്നി രചിക്കപ്പെട്ട ഗദ്യ കവിതയാണീ നോവല്‍; രഹസ്യ ലിപികളിലൂടെ രൂപപ്പെടുന്ന കവിത. സജയ്‌ കെ.വി – ആഖ്യാനത്തിന്റെ സുദൃഢമായ ഖരത്വമല്ല അവ്യാകൃതമായ അനുഭവങ്ങളുടെ പ്രവാഹമാണ്‌ ഈ നോവലിന്റെ ശില്‌പം നമ്മുക്ക്‌ പകര്‍ന്നു തരുന്നത്‌.

  • പുൽക്കൊടിത്തുമ്പിലെ തുഷാരബിന്ദു

    ശശി മുട്ടത്തറ

    പ്രപഞ്ചം, ദൈവം, പിശാച്‌, മനുഷ്യന്‍ എന്നിവയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും സത്യാവസ്ഥകളും വ്യത്യസ്‌തങ്ങളാകുന്നത്‌ അജ്ഞാതമായ കാരണങ്ങളാലാണ്‌. മനുഷ്യന്‍ മൃഗസമാനനാകുമ്പോള്‍ പ്രകൃതിയുടെ രക്ഷാകവചം നഷ്ടമാകുന്നു. അധര്‍മ്മത്തിന്റെ വാഴ്‌ച ദൈവത്തെ നിഗ്രഹശക്തിയാക്കുന്നു. ആധുനികകാലത്തെ സംഘര്‍ഷഭരിതമായ മാനവമനസ്സുകളുടെ ദൗര്‍ബല്യങ്ങള്‍ വരച്ചു കാട്ടുന്നതിനൊപ്പം ആദര്‍ശത്തിന്റേയും സ്‌നേഹത്തിന്റെയും മേല്‍ക്കൈ നേടുന്ന ചിത്രമാണ്‌ ഈ നോവല്‍ സമ്മാനിക്കുന്നത്‌. ശശിമുട്ടത്തറയുടെ ലളിതസുന്ദരമായ ആഖ്യാനശൈലി നോവലിനെ ആകര്‍ഷകമാക്കുന്നു.

  • നഗരവത്ക്കരണത്തിന്റെ നാൾവഴികൾ

    മുരളീകൃഷ്‌ണന്‍

    ഇത്‌ മുരളീകൃഷ്‌ണന്‍-ന്റെ രണ്ടാമത്തെ പുസ്‌തകമാണ്‌. `ചണ്ഡാലഭിക്ഷുകി–മറ്റൊരു ദുരവസ്ഥ'യായിരുന്നു ഒന്നാമത്തേത്‌. ഒരു പുസ്‌തകം വായിച്ചിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ അസ്സലായിട്ടുണ്ടെന്നോ മോശമായിട്ടുണ്ടെന്നോ തോന്നാം. പ്രസ്‌തുത കൃതി മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എത്ര മോശമായാലും നിങ്ങള്‍ രസിച്ചു. അഥവാ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മികച്ചതാണ്‌, നിങ്ങള്‍ രസിച്ചില്ല. നിങ്ങളുടെ തോന്നലുകള്‍ എന്തായാലും തുറന്നും തറപ്പിച്ചും പറയുക. പറയണമെന്ന്‌ തോന്നിയതൊക്കെയും അതത്‌ ലേഖനങ്ങളില്‍ തുറന്നും സത്യസന്ധമായും വിശദമായും പറഞ്ഞിട്ടുണ്ടെന്നാണ്‌ എന്റെ വിചാരം. കണിശവും സത്യസന്ധവും നിശിതവുമായ പ്രതികരണങ്ങള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട്‌ ഈ കൃതി നിങ്ങളെ ഏല്‍പ്പിക്കുന്നു.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd