Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • Prabhath Books House

    തൂക്കണം കുരുവികള്‍

    രാമചന്ദ്രന്‍ കരവാരം

    അഞ്ച്‌ പതിറ്റാണ്ട്‌ പിന്നിലിരുന്നുകൊണ്ട്‌ ദീപു എന്ന കുട്ടി തന്റെ ചുറ്റും വന്നുകൂടിയ അത്ഭുതമനുഷ്യരേയും ജീവികളേയും അതിമനോഹരമായ പശ്ചാത്തല പ്രകൃതിയേയും അതിശയാദരവോടെ നോക്കിക്കാണുന്നു. അവന്‍ ഉപയോഗിക്കുന്ന ഭാഷയാകട്ടെ നൈസര്‍ഗ്ഗികവും ചെത്തിമിനുക്കാത്തതും അതിനാല്‍ തന്നെ പുതുമയേറിയതുമാണ്‌.

  • Prabhath Books House

    അഥര്‍വ്വന്‍

    കെ. ഇന്ദിര

    മനുഷ്യജീവിതം സാമൂഹ്യമായ കെട്ടുപാടുകളില്‍ അധിഷ്‌ഠിതമാണ്‌. ചില അടയാളങ്ങളും ആചാരങ്ങളും കുടുംബഭദ്രതയ്ക്ക്‌ ആവശ്യമാണ്‌. അടയാളങ്ങളെ നിഷേധിച്ച `ചിയു\' ആധുനിക ജീവിതത്തിന്റെ നൊമ്പരമാണ്‌. രോഗങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മരണത്തില്‍ നിന്നും മനുഷ്യരെ രക്ഷിച്ചുകൊണ്ടിരുന്ന അഥര്‍വ്വമുനിയ്ക്ക്‌ സ്വന്തം പുത്രനെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ല....മനുഷ്യനെ മരണത്തില്‍ നിന്നും രക്ഷിക്കാനുള്ള `ജീവലത\'തേടിയുള്ള അഥര്‍വ്വമുനിയുടെ  അനന്തമായ പ്രയാണം.....സത്യം തേടി കാലത്തിലൂടെയുള്ള മനുഷ്യന്റെ യാത്ര അവസാനിക്കുന്നില്ല. സങ്കീര്‍ണ്ണമായ മാനസിക ഭാവങ്ങളെ വൈകാരിക തീക്ഷണത ഒട്ടും ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു ഈ രണ്ട്‌ നോവലുകളിലും. ലളിതമായ ഭാഷയില്‍ മനോഹരമായി കഥ പറയാനുള്ള കഥാകൃത്തിന്റെ പാടവം ഈ നോവലുകളിലൂടെ തെളിയിക്കുന്നു.

  • സ്‌പന്ദിക്കുന്ന ഹൃദയങ്ങള്‍

    കൈതയ്ക്കല്‍ സോമക്കുറുപ്പ്‌

    കേരളത്തില്‍ വായനാശീലം കുറഞ്ഞുവരുന്നതായി ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ നോവലുകളോട്‌ കേരളീയര്‍ക്ക്‌ പ്രതിപത്തിയുണ്ടത്രേ. ``സ്‌പന്ദിക്കുന്ന ഹൃദയങ്ങള്‍\'\' എന്ന ശ്രീമാന്‍ കൈതയ്ക്കല്‍ സോമക്കുറുപ്പിന്റെ നോവല്‍ നാട്ടിന്‍പുറജീവിതം ആധാരമാക്കിയുള്ളതാണ്‌. നാട്ടിന്‍പുറത്തെ ജീവതങ്ങളില്‍ സംഭവിക്കാവുന്ന കാര്യങ്ങളാണ്‌  നോവലില്‍. അശേഷം കൃത്രിമത്വമില്ല. പ്രേമവും വാശിയും വൈരാഗ്യവും പകപോക്കലും എല്ലാം ഈ നോവലില്‍ അതേ തീക്ഷണതയോടെ തന്നെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ഈ നോവലിന്‌ എന്റെ കേളികൊട്ടൊന്നും ആവശ്യമില്ല. വായനക്കാര്‍ക്ക്‌ നാട്ടിന്‍പുറത്തെ ജീവിതം കണ്ടും കേട്ടുമറിഞ്ഞ്‌ മുന്നോട്ട്‌ പോകാം. അത്ര ലളിതമാണ്‌ ഈ നോവലിലെ കഥ. ആ ലാളിത്യമാണ്‌ ഈ നോവലിന്റെ പ്രത്യേകത. ഞാന്‍ സന്തോഷപൂര്‍വ്വം ``സ്‌പന്ദിക്കുന്ന ഹൃദയങ്ങള്‍\'\' വായനക്കാര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നു.

  • അനന്തയാനം

    മാത്യു നെല്ലിക്കുന്ന്‌

    കേരളത്തില്‍ നിന്ന്‌ അമേരിക്കയിലെത്തി ധനാഢ്യനായ ബിസിനസ്സുകാരനായി മാറുന്ന ഗോവിന്ദന്‍കുട്ടിയുടെ കഥയാണ്‌ ഈ നോവലിന്റെ ഇതിവൃത്തം. അമേരിക്കയിലെ സാമൂഹ്യജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഗോവിന്ദന്‍കുട്ടിയുടെ ജീവിതത്തിലേക്ക്‌ വശീകരിക്കപ്പെട്ട സ്‌ത്രീകളുടെ കഥപറയലില്‍ക്കൂടിയാണ്‌ നോവലിന്റെ മുന്നേറ്റം. സംഭവങ്ങളുടെ അവതരണത്തിലുള്ള മാത്യു നെല്ലിക്കുന്നിന്റെ രചനാപാടവം നോവലിനെ വേറിട്ട്‌ നിര്‍ത്തുന്നു. അമേരിക്കയിലെ പല ഇന്ത്യാക്കാരുടേയും ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച ഗേവിന്ദന്‍കുട്ടിയുടെ കഥയിലൂടെ വെളിപ്പെടുമ്പോള്‍ പുതിയ ഒരു വായനാനുഭവമാണ്‌ ലഭിക്കുന്നത്‌. പ്രവാസി എഴുത്തുകാരില്‍ പ്രമുഖനായ മാത്യു നെല്ലിക്കുന്നിന്റെ ഏറ്റവും പുതിയ നോവല്‍.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd