Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • Prabhath Books House

    ആര്‍.എം.പി

    എസ്‌.കെ പിള്ള

    മൂകാംബിക ക്ഷേത്രത്തിലെ നൈവേദ്യച്ചോറുണ്ട്‌ അനാഥനായി കഴിഞ്ഞിരുന്ന നാരായണന്‍കുട്ടിയുടെ കഥയാണ്‌ `ആര്‍.എം.പി\' എന്ന നോവലില്‍ ചിത്രീകരിക്കുന്നത്‌.  ഹൈസ്‌ക്കൂള്‍ പരീക്ഷയില്‍ റാങ്കോടെ പാസ്സായ നാരായണന്‍കുട്ടി ജോലിതേടി അന്യദേശത്ത്‌ പോകുന്നു. പ്യൂണായി ജോലിയില്‍ പ്രവേശിച്ച നാരായണന്‍കുട്ടിയെ കമ്പൌണ്ടര്‍ ഗുപ്‌ത റൂറല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍വരെ ആക്കിത്തീര്‍ക്കുന്നു. ഇതിന്റെയെല്ലാം പിന്നില്‍ നാരായണന്‍കുട്ടിയുടെ പ്രയത്‌നമായിരുന്നു. അവസാനം നാരായണന്‍കുട്ടി മന്ത്രിപദം വരെ എത്തിച്ചേര്‍ന്നു. ഇടയ്ക്കുവെച്ച്‌ ഗുപ്‌തയുടെ മകള്‍ രാധയുമായി നാരായണന്‍കുട്ടി പരിചയമായി. തെറ്റിദ്ധാരണകളാല്‍ രാധ നാരായണന്‍കുട്ടിയുമായി വഴക്കിട്ടു. തെറ്റ്‌ മനസ്സിലാക്കിയ രാധ നാരായണന്‍കുട്ടിയോട്‌ മാപ്പു ചോദിക്കുന്നു. നിത്യജീവിതത്തില്‍ നാം കാണാറുള്ള വ്യക്തിജീവിതങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണം വളരെ തന്മ യത്തോടെയാണ്‌ എസ്‌.കെ പിള്ള ഈ നോവലിലൂടെ ചെയ്‌തിട്ടുള്ളത്‌.

  • Prabhath Books House

    അഗ്നിപഥം

    മടിക്കൈ രാമചന്ദ്രന്‍

    ആഭ്യന്ത്രമന്ത്രി മഹേന്ദ്ര പ്രതാപിനെ വധിക്കാന്‍ ശ്രമിക്കുന്നതോടെ വര്‍ഷയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ആരായിരുന്നു വര്‍ഷ? എന്തായിരുന്നു മഹേന്ദ്രപ്രതാപും വര്‍ഷയും തമ്മിലുള്ള വിരോധം? ഇതിനുത്തരം തേടുമ്പോള്‍ അധോലോക രാഷ്ട്രീയ പശ്ചാത്തലമുള്ള ഹൃദയസ്‌പര്‍ശിയായ കുടുംബകഥയുടെ ചുരുള്‍ നിവരുന്നു. അനുവാചക മനസ്സുകളെ ആര്‍ദ്രമാക്കുന്ന ഒരു വിഷാദരാഗം പോലെ മനോഹരമായൊരു കഥാനുഭവം പകര്‍ന്ന്‌ തരികയാണ്‌ മടിക്കൈ രാമചന്ദ്രന്‍ `അഗ്നിപഥം\' എന്ന നോവലിലൂടെ.

  • Prabhath Books House

    ആലിന്‍ചുവട്ടിലെ ആകാശം

    ശാന്താ തുളസീധരന്‍

    വിലക്കപ്പെടുന്ന ആകാശങ്ങളില്‍ കരിമേഘങ്ങള്‍ ഉരുണ്ടുകൂടും. പെയ്‌തൊഴിയാത്ത മേഘങ്ങള്‍, നിലയ്ക്കാത്ത വിങ്ങലുകളാകാം. മതം, സമൂഹം തുടങ്ങിയ മനുഷ്യനിര്‍മ്മിത വ്യവസ്ഥകള്‍ ചിന്തകളെ ബന്ധനത്തിലാക്കുന്നിടത്ത്‌ സര്‍ഗ്ഗസൃഷ്ടികളുടെ പിറവി പോലും വിലക്കപ്പെടുന്നു. പിറക്കാതെ പോയ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ജീവിതാന്ത്യം വരെ നമ്മെ പിന്തുടരുകയും മനസ്സിന്റെ സര്‍വ്വ വ്യാപാരങ്ങളേയും തകിടം മറിക്കുകയും ചെയ്യും. സ്വയം തീര്‍ത്ത തടവറകളില്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി ചിന്തയ്ക്ക്‌ ചിതയൊരുക്കുന്നവരും കുറവല്ല. മതം തീര്‍ത്ത ചങ്ങലയ്ക്കുള്ളില്‍ സ്വന്തം സര്‍ഗ്ഗവാസനകളെ ബലികൊടുക്കേണ്ടിവന്ന സമീറ ഒറ്റപ്പെട്ട സ്‌ത്രീയല്ല. സ്‌ത്രീയെ സ്വന്തം താത്‌പര്യങ്ങള്‍ക്കു വേണ്ടിയുള്ള  സൃഷ്ടിയായി മാത്രം കാണുന്ന സമൂഹത്തിന്റെ നേര്‍ക്കുള്ള വിരല്‍ചൂണ്ടലാണ്‌ സമീറ.ചങ്ങലകള്‍ അറുത്ത്‌ വിട്ടാല്‍ പോലും പറന്നകലാന്‍ ആവാത്തവിധം ബന്ധങ്ങളുടെ ബന്ധനം ജീവന്റെ ഭാഗമായിപ്പോയ ഹതഭാഗ്യര്‍ക്കായി ഞാന്‍ ഈ കൃതി സമര്‍പ്പിക്കുന്നു.

  • Prabhath Books House

    നിലപാട്‌

    ഉണ്ണി ആറ്റിങ്ങല്‍

    രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ അടിസ്ഥാനപരമായ കാരണം സാമ്പത്തികം മാത്രമല്ല. ആശയലോകത്തെ മറ്റുപല ഘടകങ്ങളും  അവയെ സ്വാധീനിക്കാറുണ്ട്‌. രാഷ്ട്രീയവും ഭരണപരവും ആശയപരവും കലാസാഹിത്യാദിമേഖലകളും ഇവയില്‍ അന്തര്‍ലീനമായി കിടപ്പുണ്ട്‌. ഇവയുടെ സമൂര്‍ത്ത ചലനപ്രക്രിയക്ക്‌ ജീവന്‍ നല്‍കുന്ന കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ `നിലപാട്‌\'. പ്രത്യയശാസ്‌ത്രം പ്രതിനിധീഭവിക്കുന്ന സാമൂഖ്യഖണ്ഡം എന്ന സങ്കല്‌പത്തെ ഒരു വിശകലനത്തിലൂടെ ബാബുവെന്ന കഥാപാത്രം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. ഭൌതികശക്തിയുമായി ഘടിപ്പിക്കാത്ത പ്രത്യയശാസ്‌ത്രങ്ങള്‍ക്ക്‌ ഭാവനയില്‍ കവിഞ്ഞ സ്ഥാനം നല്‍കുവാന്‍ കഴിയുമോ. ബഹുജനങ്ങളെ ഒത്തൊരുമിപ്പിക്കുവാനും മനുഷ്യര്‍ക്ക്‌ മുന്നേറുവാനും സ്വന്തം അവസ്ഥയും സമരവും സ്വയം മനസ്സിലാക്കുവാനും ഉതകുന്ന അവബോധം നേടാന്‍ ആവശ്യമായ അരങ്ങ്‌ സൃഷ്ടിക്കുന്ന പ്രത്യയശാസ്‌ത്രമാണ്‌ `നിലപാടിന്റെ\' നിലപാടുതറ.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd