അഹസ്സിനെ-പാപത്തെ നശിപ്പിക്കുന്നത് എന്ന് അർത്ഥം കല്പ്പിക്കാവുന്ന അംഹതി ജീവിതത്തിന്റെ അർത്ഥസങ്കൽപ്പങ്ങൾക്ക് പുതിയ രൂപഭാവങ്ങൾക്കായി നേരറിവുകളുടെ ജാലകം തുറക്കുന്നു.മനുഷ്യസങ്കല്പ്പങ്ങളായ നന്മയും തിന്മയും ചെത്തിമിനുള്ളി പരിശോധിച്ചാൽ നന്മ -നന്മയല്ലെന്നും തിന്മ -തിന്മയല്ലെന്നും മനസ്സിലാക്കാൻ കഴിയുന്നു.
ഹിന്ദുധർമ്മത്തിന്റെ ഗൂഢമർമ്മം ഗ്രഹിക്കുവാനുള്ള ഗോറായുടെ വ്യഗ്രതയും സുചരിതയോടുള്ള സത്യസന്ധമായ പ്രണയവും , നവോത്ഥാനഭാരതത്തിന്റെ പശ്ചാത്തലത്തിൽ ടാഗോർ അതിമനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു . ദേശഭക്തിയുടെ ഗംഭീരമായ മാധുര്യം നുകരണമെങ്കിൽ മനുഷ്യനെ മതങ്ങൾക്കതീതമായി കാണണം എന്ന സത്യം തിരിച്ചറിയുവാൻ ഗോറാക്ക് ലഭിക്കുന്ന ധന്യമുഹൂർത്തങ്ങളാണ് ഈ നോവലിനെ അത്യുൽകൃഷ്ടകൃതികളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയർത്തുന്നത് .
ഇത് എന്റെ നാലാമത്തെ പുസ്‌തകമാണ്. മദ്യലഹരിയുടെ നീരാളിപ്പിടുത്തത്തിലമര്‍ന്ന ഒരു നാടിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. അമിതമായ മദ്യാസക്തിയില്‍ നാശത്തിന്റെ അഗാധതയിലേക്ക് വീണുപോയ മനുഷ്യജീവിതങ്ങളുടെ നേര്‍ച്ചിത്രങ്ങളാണ് ശക്തമായ രചനയിലൂടെ വരച്ചുകാട്ടുന്നത്. വായനാസുഖം നല്‍കുന്ന ഭാഷയും പുതുമയുളള അവതരണശൈലിയുടെ ഈ നോവലിന്റെ മാറ്റ് കൂട്ടുന്നു.
പ്രസിദ്ധീകൃതമായ എന്റെ പതിമൂന്നാമത്തെ ഗ്രന്ഥമാണിത്. കാല്‍നൂറ്റാണ്ടുകാലത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ മനസ്സിലെ മൂശയില്‍ മുങ്ങിക്കിടന്ന ഒരു ഇതിവൃത്തത്തിനാണ് ഞാന്‍ നോവല്‍ രൂപം നല്‍കിയത്. മണലാരണ്യ ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും ഇതിനുണ്ട്. പ്രഭാത് ബുക്ക് ഹൌസിന്റെ വിശാലമായ കാഴ്‌ചപ്പാടിലൂടെ എന്റെ `ആരാധന\' നോവലിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങുകയാണ്. ഇത് ജനമധ്യത്തില്‍ എത്തിക്കാന്‍ താത്‌പര്യം കാണിച്ച പ്രഭാത് ബുക്ക് ഹൌസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.