കാട് പ്രകൃതിയുടെ കവിതയാണ് -വനശാസ്ത്രജ്ഞാനായ യൂറോപ്യൻ ബ്രൂക്സ് കട്ളപ്പാറയിലെ കല്ലിൽ എഴുതി വച്ചു. കാടിന്റെ ജൈവ പ്രകൃതിക്കു സ്വരവും ഗന്ധവുമുണ്ട്. കാണികളും കാട്ടുജന്തുക്കളും മരങ്ങളും കാടിന്റെ ജീവധമനികളാണ്. വേറിട്ട അനുഭവങ്ങളുടെ ഋതുക്കൾ വരികയും പോവുകയും ചെയ്യുന്നു
ഇനിയുള്ള ചരിത്രം കാത്തുസൂക്ഷിക്കേണ്ട കടമ നമുക്കാണെന്നു നോവലിസ്റ്റ് ഓർമ്മപ്പെടുത്തുന്നു .നാണുവേട്ടന്റെ ദിവ്യപ്രകാശത്തിലൂടെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വെളിച്ചം വിതറുന്ന വിശാലമായ നടവഴിയാണ് മാതൃഭാഷ
ഓരോ നിമിഷങ്ങൾ കഴിയുംതോറും എനിക്ക് വിധിക്കപ്പെട്ട കഴുമരം അടുത്തു വരികയാണ് .മനുഷ്യരാണ് ഇപ്പോളെന്റെ വിധികർത്താക്കൾ.എന്റെ രക്ഷയും ശിക്ഷയും അവരുടെ വാക്കുകളിലാണ് .അവരുടെ വിധി പ്രഖ്യാപനത്തോടെ ഇവിടെ നിന്നും മറ്റെവിടെയ്കെങ്കിലും എന്നെ മാറ്റി താമസിപ്പിക്കുമായിരിക്കും
മറക്കാനാവാത്ത ഇതിവൃത്തമാണ് കെ.ഗോപിനാഥന്റെ കാലം വഴിമാറുന്നു എന്ന നോവലിൽ സ്വീകരിച്ചിരിക്കുന്നത്.കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങളുമായി സാധാരണ വായനക്കാരൻപൊലും സംവേദം നടത്തുന്ന ഈ നോവലിൽ മാതൃസ്നേഹത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കാൻ മാനവസ്നേഹത്തിന്റെ കാവലാകാൻ നോവലിസ്റ്റ് നമ്മെ ക്ഷണിക്കുന്നു.