ഹാസ്യത്തിന്റെ പരിവേഷമണിഞ്ഞ് നിറഞ്ഞാടുന്ന കഥാപാത്രങ്ങൾ...നിത്യജീവിതത്തിലെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സാങ്കല്പിക കഥാസന്ദർഭങ്ങളാണ് വി.ആർ .ഹർഷൻ അവതരിപ്പിക്കുന്നത്.പോലീസ് പുരാണം ഒരു ഹാസ്യപുരാണമായി തീരുന്നിവിടെ.
ശാന്താതുളസീധരൻ പെണ്ണിര അധിനിവേശങ്ങളിൽ ഇരയാക്കപ്പെടുന്ന പെണ്ണുടലുകളുടെ ആത്മസഞ്ചാരത്തിന്റെ നേരെഴുത്താണ് പെണ്ണിര. കാലഹരണപ്പെട്ട മാമൂലുകളിൽ സ്വന്തം കഴിവുകേടുകളെ മറക്കുമ്പോൾ ഇര പിടിയന്മാരുടെ കാലൻകുടകൾ ഇടവഴിതാണ്ടിവരും.ജസീലാക്ക് കാനേത്ത്ണ്ട്...ബല്യപണക്കാരനാ...ന്റെ റബ്ബേ ഒന്നെങ്കിലും ഒയ്യുല്ലോ...എളോമ്മ സന്തോഷിച്ചു.ഓള് കുട്ട്യല്ലേ റംലാ...? വല്യൂമ്മ ഇടപെട്ടു.ഓക്ക് പയിനഞ്ചായ്ക്ക്.ഇടവഴിയിലുടെ വരുന്ന കാലൻ കുടകൾ ഉറക്കമില്ലാത്ത രാത്രികളിൽ ഞെട്ടലാകുന്നു.ദുരന്ത ങ്ങളുടെ ഒരു ഗോളം തന്റെനേർക്കുവരുന്നതുപോലെയാണ് ജസീലയ്ക്ക് തോന്നിയത്.സഞ്ചരിക്കുന്ന ദുരന്തഗോളങ്ങൾ എന്ന് ജസീല പലവട്ടം ഉരുവിട്ടത് സ്വന്തം ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽനിന്നാണ്
പുതിയകാലത്തിന്റെ പുതുമയിൽ എഴുതപ്പെട്ട കാമ്പുള്ള രചന.
ചുമർ ഘടികാരം സംഗീതം പൊഴിച്ച് സമയമറിയിച്ചപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റു.അടുക്കളിയിൽ കയറി ബാക്കിയായ പണികൾ തീർത്തു.വരാന്തയിലേക്കു പോകുന്ന വഴി അലമാരയിലെ വലിയ കണ്ണാടിയിൽ ഒന്നുനോക്കി.അതിൽ കാണുന്ന രൂപം ആരാണ്? ചുമരിലെ വിവാഹഫോട്ടായിൽ പ്രസാദവതിയായി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന ആ രൂപം ആരാണ്? എപ്പോൾ കുറ്റപ്പെടുത്തലിലും പരിഹസിക്കലിലും മുങ്ങിത്താണ് ആഴങ്ങളിലേക്കുപോകുന്ന ഭയം നിറഞ്ഞ കണ്ണുകളുള്ള ഈ രൂപം ആരാണ്?എന്ത് കൊണ്ടിങ്ങനെ ആയി.അവൽക്കൊരുത്തരവും കിട്ടിയില്ല. വൃത്തത്തിനകത്ത് തളച്ചിടപ്പെട്ട പെണ്‍മനസ്സുകളുടെ കത്തിജ്വലിക്കുന്ന ചിന്തകളാൽ വലയംചെയ്യപ്പെട്ട ഊർജശ്വാസമാണ് ഈ നോവൽ.ബന്ധങ്ങളെ ബന്ധനങ്ങളാക്കുന്ന ആണ്‍കോയ്മക്കെതിരെ ഒരു പെണ്‍മൂച്ചിന്റെ അടങ്ങാത്ത പ്രതികരണം
ജീവിതത്തിന്റെ വരിഞ്ഞുകെട്ടലുകളിൽ വീർപ്പുമുട്ടുന്ന കഥാപാത്രങ്ങളുടെ നിനവുകളിലൂടെ സഞ്ചരിക്കുന്ന മൗ നനൊമ്പരങ്ങൾ... ഹൃദയവിശുദ്ധിയുടെ നന്മമണമുള്ള നോവലെറ്റുകൾ.