Author :രവീന്ദ്രൻ രാവണേശ്വരം |
Edition : 1 |
90 |
രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഈ പുതിയ സമാഹാരത്തിൽ കാണുന്ന ഒന്നാമത്തെ കാര്യം ഭരണകൂടത്തിന്റെ വർഗീയ ഭാവം (കമ്മ്യൂണലിസ്റ് പൊസിഷൻ) എങ്ങനെ സൂക്ഷ്മത ലങ്ങളിൽ വിന്യസിക്കപ്പെടുകയും ന്യായികരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്
ഫാഷിസത്തെക്കുറിച്ചുള്ള വിചാരങ്ങളിലൊന്ന് , അത് സവഭാവികമാണെന്നും ഗുണപരമാണെന്നും (അധ്യാകട്ടത്തിലെങ്കിലും) കരുതി പോന്ന ഒരു മധ്യവർഗം ഉണ്ടാവാതെ അത് ഉണ്ടാവില്ല എന്നാണ് . ആ വർഗമാണ് വാഷിസത്തിന്റെ അടിത്തറ ഫാഷിസത്തിന്റെ ഭീകരമായ കേന്ദ്രികരണം ഉണ്ടെങ്കിലും അതിനെതിരായ സമരങ്ങൾ വാസ്തവത്തിൽ പ്രയാസം നിറഞ്ഞതായി മറുന്നത് , സാധാരണ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തെ അതിനു ആശയപരമായ തടവിലിടാൻ കഴിയുന്നുവെന്നതിലാണ് രവീന്ദ്രൻ രാവണേശ്വരം തന്റെ കാവിപ്പശു എന്ന സമാഹാരത്തിൽ സ്വീകരിച്ച നിലപാടിന്റെ കൂടുതൽ സ്വീകാര്യമായ തുടർച്ചയാണ് പുസ്തകം
ഇ.പി.രാജഗോപാൽ