Author :എം.നീലകണ്ഠൻ |
Edition : 1 |
0 |
ദീനദയാളൊ എന്ന കഥയിൽ ആവിഷ്കൃതമാകുന്നത് പരിതൃക്തമാകുന്ന പൈതൃകത്തിന്റെ വർത്തമാനകാല ചിത്രം. അമ്മയുടെ കൈയിലെ പിടി ഒന്നുകൂടി മുറുക്കി ആത്മവിശ്വാസം ചോർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുന്ന മകൻ തകരുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രത്യാശാകിരണമാണ്.സൗന്ദര്യാനുഭുതികൾ സമ്മാനിക്കുന്നതാണ് എം.നീലകണ്ടന്റെ കഥാലോകം.പരിചിത ജീവിതസന്ദർഭങ്ങൾക്കുപോലും നവ്യമായ അന്തരീക്ഷം.തിളക്കമാർന്ന ഭാഷയുടെ ലാവണ്യം കഥകളെ ഭാവനിർഭരമാക്കുന്നു.നഷ്ടബന്ധങ്ങളുടെ വീണ്ടെടുപ്പു കഥകൾ നേർത്ത സംഗീത ത്തിന്റെ അലകൾ പോലെ ഹൃദയംഗമമായി അവതരിപ്പിക്കുന്നു.തികച്ചും യാന്ത്രികമായിത്തീരുന്ന ദാമ്പത്യബന്ധങ്ങൾ;വിവാഹേതര ലൈംഗികതകൾ;കൂടിപ്പിണയുന്ന ജീവിതനുഭവങ്ങളുടെ സങ്കീർണതകൾ കലാഭംഗിയോടെ ചിത്രീകരിക്കുകയാണ് എം.നീലകണ്ഠൻ.ഭ്രമാത്മകതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന കഥകളും ശ്രേദ്ധേയം.സൂക്ഷ്മവും ധ്വന്യത്മകവുമാണ് ആഖ്യാനശൈലി.സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യമാണ് എങ്ങും പ്രകടമാകുന്നത്.