"Welcome to Prabhath Books, Since 1952"
What are you looking for?

ഡോ. ബ്രൂണോ ഭായ്

                തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പുല്ലുവിള ചെറുപുഷ്‌പ മന്ദിരത്തിൽ എൻ. സന്ത്യയാഗോകുലാസ് മാനേജരുടെയും അദ്ധ്യാപിക എം. മേരിഗ്ലോറി ഗോൺസാൽന്റെയും മകനായി ജനിച്ചു. പഠനകാലത്തുതന്നെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽനിന്നും സീനിയർ  മെഡിക്കൽ ഓഫീസറായി ഗവൺമെന്റ് സർവീസിൽ നിന്നു വിരമിച്ചു.
                ചാത്തം, കുണ്ടമൺകടവുപാലവും അല്പം ചരിത്രവും, അമ്മമാരുടെ ഓർമ്മയ്ക്ക്, തീക്കടുക്കകൾ, തുറയിലെ തീജ്വാല എന്നീ കവിതാസമാഹാരങ്ങളും മണിപ്പൂക്കൾ, മൊഴിപ്പൂക്കൾ എന്നീ ബാലകവിതകളും പ്രസിദ്ധീകരിച്ച കൃതികളാണ്.
                തൃശൂർ ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരം, ശ്രീചിത്തിരതിരുനാൾ സ്മാരകസമിതിയുടെ ക്യാഷ് അവാർഡ്, ഫാദർ മാത്യൂകാട്ടാടി മെമ്മോറിയൽ ക്യാഷ് അവാർഡ്, സിന്ദൂരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം, ആർഷഭാരതം ട്രസ്റ്റിന്റെ സമഗ്ര സംഭാവന പുരസ്‌കാരം, കവിസദസ്, തനിമ തുടങ്ങിയ പലേ സംഘടനകളുടെയും ആദരവുകളും നേടിയിട്ടുണ്ട്.

വിലാസം : 
                    ചെറുപുഷ്പ മന്ദിരം 
                    ടി.സി. നഗർ 
                    തിരുമല പി.ഒ.                
                    തിരുവനന്തപുരം 
                    ഫോൺ 9447436688 

Our Authors

Check out the authors profile to know more about their books