വലിയോറ വി.പി. മൊയ്തീൻകുട്ടി
മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ വലിയോറയിൽ 1946-ൽ ജനിച്ചു. പിതാവ്: മൊയ്തീൻ, മാതാവ്: തിത്തുമ്മ. വലിയോറ ഈസ്റ്റ് എ.എം.എൽ.പി.സ്ക്കൂൾ വേങ്ങര ഗവ.ഹൈസ്കൂൾ എന്നുവിടങ്ങളിൽ പഠനം. തിരുരങ്ങാടി എസ്.എസ്.എം.ഒ.ട്രയിനിംഗ് സെന്ററിൽ നിന്ന് അധ്യാപക പരിശീലനം. 1967-ൽ പ്രൈമറി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 35 വർഷത്തെ സേവനം 2002-ൽ വിരമിച്ചു. അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി സാഹിത്യ സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നു; മലയാളത്തിലെ ആനുകാലികങ്ങളിൽ എഴുതുന്നു. ആകാശവാണി കോഴിക്കോട് നിലത്തിൽ നിന്നു കഥകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കാർട്ടൂൺ ചിത്രകലയിൽ തല്പരനാണ്. സ്വന്തം കൃതികളിൽ മൂന്നെണ്ണത്തിനു രേഖാ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പുസ്തകരൂപത്തിൽ 13കൃതികൾ പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: സൈനബ പള്ളിപ്പറമ്പിൽ. ആറ് മക്കൾ.
നോവൽ :
വീണ്ടും തണൽ തേടി മറ്റൊരാൾ, സ്വർഗ്ഗം തീർക്കുന്നവർ.
ബാലസാഹിത്യം:
അഴക് വിടരുന്ന ലോകം, അസർമുല്ലപ്പൂക്കൾ, ഇട്ടിക്കണ്ടപ്പൻ, കിങ്ങിണിപ്പൂക്കൾ, കുറുഞ്ഞ്യാനിപ്പൂച്ചമ്മ, ചക്കരയുമ്മകൾ, തോൽച്ചെരിപ്പ്, പിടച്ചിയമ്മ, പൂത്തുമ്പികൾ, മണ്ടൻവാസു, മാനസാന്തരം.
2014-ലെ 'മഹാകവി വി.സി.ബാലകൃഷ്ണപ്പണിക്കർ' സാഹിത്യ അവാർഡ് നേടിയിട്ടുണ്ട്.
വിലാസം :
വഴി വേങ്ങര, p.o വലിയോറ
മലപ്പുറം ജില്ല - 676304
ഫോൺ : 9562438898
Check out the authors profile to know more about their books