"Welcome to Prabhath Books, Since 1952"
What are you looking for?

അരവിന്ദന്‍ വാഴക്കുളം

അരവിന്ദന്‍ വാഴക്കുളം

ആലുവ - പെരുമ്പാവൂർ ട്രാൻസ്‌പോർട്ട് റൂട്ടിൽ കുന്നുവഴിയ്ക്കടുത്ത് എഴിപ്രം കരയിൽ ജനിച്ചു. ചെറുപ്പം മുതലേ കലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ചെന്നൈയിലെത്തിയതിനുശേഷമാണ് അതു വിപുലമായത്. രണ്ടു മണിക്കൂറിനുമേൽ ദൈർഘ്യമുള്ള പതിമൂന്നു സ്റ്റേജ് നാടകങ്ങൾ എഴുതി. എല്ലാം തന്നെ ചെന്നൈയിൽ വിവിധ വേദികളിലായി അവതരിപ്പിച്ചു പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. 1996 ലെ കേരള നാടകമത്സരത്തിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായി. ചെന്നൈ  ദൂരദർശനിലൂടെ മൂന്നു നാടകങ്ങളും പ്രേക്ഷപണം ചെയ്തിട്ടുണ്ട്. ചെറുകഥാ അവാർഡും ഏകാങ്ക നാടകരചനാ അവാർഡും കിട്ടിയിട്ടുണ്ട്. ഇതിനകം ഏഴു നാടകങ്ങളും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈയിൽ റെയിൽവേയിൽ ജോലി.

വിലാസം:
                    16/9 Thirunagar
                     Vilivakkam, Chennai - 600049.
                     ഫോൺ നമ്പർ.-09444648117

Our Authors

Check out the authors profile to know more about their books