"Welcome to Prabhath Books, Since 1952"
What are you looking for?

ജി.എൻ. പണിക്കർ

ജി.എൻ. പണിക്കർ

സ്വദേശം : വെങ്ങാനൂർ (മണലി, കിടാരക്കുഴി), തിരുവനന്തപുരം ജില്ല.

-വിദ്യാഭ്യാസം : എം.എ.(ഇംഗ്ലീഷ്ഭാഷയും സാഹിത്യവും).

ഔദ്യോഗികം:

1958-64 - പബ്ലിക് റിലേഷൻസ് വകുപ്പിൽ അസി. ഇൻഫർമേഷൻ ഓഫീസർ, അസി. കൾച്ചറൽ ഓഫീസ്സർ.

1965 - ലേബർ വകുപ്പിൽ പബ്ലിസിറ്റി ഓഫീസർ.

1965-67 - കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്സർ , 'കേരളം 

                സന്ദേശം' 'Kerala Sandesh' മാസികയുടെയും  മറ്റു പി. ആർ.ഡി. പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർ.

1967-87 - ചിറ്റൂർ (പാലക്കാട്), തലശ്ശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷദ്ധ്യാപകൻ.

1987-ൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസറായിരിക്കേ മാതൃവകുപ്പായ പബ്ലിക് 

          റിലേഷൻസിലേയ്ക്ക് അഡീഷണൽ ഡയറക്ടറായി മടങ്ങി.

1988-91-ൽ സാംസ്കാരികകാര്യ ഡയറക്ടറും ഔദ്യോഗികഭാഷാ സ്പെഷ്യൽ ഓഫീസ്സറും.

1991-92-ൽ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, സാംസ്കാരികകാര്യ ഡയറക്ടർ, ഔദ്യോഗികഭാഷാ 

          സ്പെഷ്യൽ ഓഫീസ്സർ എന്നീ മൂന്നു തസ്തികകളിലും ഒന്നിച്ച്.

1992 ജൂൺ 30-ന് സർവ്വീസിൽ നിന്നും പിരിഞ്ഞു.

1993-96-ൽ നാഷണൽ ബുക്ക്ട്രസ്റ്റിന്റെ 'മാസ്റ്റർപീസസ് ഓഫ് ഇന്ത്യൻ ലിറ്ററേച്ചറി'ൽ (പണ്ഡിറ്റ് കോളനി, 

          തിരുവനന്തപുരം) എക്സിക്യൂട്ടീവ് എഡിറ്റർ.

1996 മാർച്ച് 25 മുതൽ 2001 ഡിസംബർ 31 വരെ കേരള ഗവർണ്ണറുടെ പബ്ലിക് റിലേഷൻസ് ഓഫീസ്സർ 

         (പി.ആർ.ഒ.) 

2002-ൽ സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സിക്യൂട്ടീവ് എഡിറ്റർ (സാഹിത്യം).

1988 മുതൽ 2006 വരെ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (തിരുവനന്തപുരം കേന്ദ്രം) Creative Writing in 

         English-ന്റെയും Journalism & Mass Communication-ന്റെയും ഇംഗ്ലീഷ് എം.എ.യുടെയും കൗൺസലർ.

1977-80-ലും 1992-95-ലും സാഹിത്യപ്രവർത്തക സഹകരണസംഘം (എസ്.പി.സി.എസ്സ്.) ഡയറക്ടർ ബോർഡിൽ 

         തിരഞ്ഞെടുക്കപ്പെട്ട അംഗം.

1979-80-ൽ സംഘം വൈസ് പ്രസിഡണ്ട്.

1992-95-ൽ കേരള സാഹിത്യഅക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗം.

1995 ജൂലൈ - ചെറുകഥയെഴുത്ത് നിറുത്തി.

2002 ഏപ്രിൽ - 'എന്റെ ചെറുകഥകൾ' എന്ന സമ്പൂർണ്ണകഥകൾ (122 കഥകൾ - രണ്ടു വോല്യം) പുറത്തുവന്നു. 

1998-ൽ ഇംഗ്ലീഷിൽ കവിതകളെഴുതിത്തുടങ്ങി. ഇംഗ്ലീഷിൽ ഇതിനകം അഞ്ച് പുസ്തകങ്ങൾ വന്നിട്ടുണ്ട്.


അവാർഡുകൾ:


1982- ഏറ്റവും മികച്ച കഥാസമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് 'നീരുറവുകൾക്ക് ഒരു 

          ഗീത'ത്തിനു ലഭിച്ചു.

1994- ജീ. സ്മാരക ട്രസ്റ്റിന്റെ കാരൂർ അവാർഡ് 'വെറുതെ ഒരു മോഹ'ത്തിന്.

2003- 'എന്റെ ചെറുകഥകൾ'ക്ക് ടി.പി. രാമകൃഷ്ണപിള്ള അവാർഡ്.

2007- 'നോവൽ നമ്മുടെയും അവരുടെയും' എന്ന നിരൂപണ പുസ്തകത്തിന് 'വായന' അവാർഡ്.

2014- തമിഴ്-മലയാള സൗഹൃദ ചിത്രീകരണത്തിന് തിരുവനന്തപുരം തമിഴ്‌സംഘത്തിന്റെ ഉള്ളൂർസ്മാരക 

          അവാർഡ്.

2016- പി. കേശവദേവ് സാഹിത്യപുരസ്കാരം - സമഗ്രസംഭാവനയ്ക്ക്.

ഭാര്യ : നിർമ്മല.

മക്കൾ : രാജീവ്, നിരാല (മായ).

മരുമക്കൾ : മഞ്ജു, അഡ്വ. കെ. എൻ. ഷാജി, ദുബായ്.

ചെറുമക്കൾ : ജനീഷ, രഞ്ജിത, മഞ്ജിഷ, രജത് (ജിത്തു).

  

മേൽവിലാസം : 'പ്രദീപ്‌തി',

                               ശ്രീ ചിത്രാനഗർ എ - 74,

                               പാങ്ങോട്,

                               തിരുമല പി.ഒ.,

                               തിരുവനന്തപുരം 695 006.

ഫോൺ : (0471-2353205)


Our Authors

Check out the authors profile to know more about their books