"Welcome to Prabhath Books, Since 1952"
What are you looking for?

ഗോപിനാഥന്‍ വക്കം

1937 ല്‍ ചിറയന്‍കീഴ്‌ താലൂക്കില്‍ വക്കത്ത്‌ ജനനം. 1961 ല്‍ കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറായി പ്രവേശിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ 1991 ല്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. 1969–70കളില്‍ കരീപ്ര പഞ്ചായത്തില്‍ കാര്‍ഷികോത്‌പാദനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയതിന്‌ ഗുഡ്‌ സര്‍വ്വീസ്‌ എന്‍ട്രി ലഭിച്ചു. തിരുവനന്തപുരം ആകാശവാണിയില്‍ പ്രഭാഷണങ്ങള്‍ ചെയ്‌തുവരുന്നു.മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തകന്‌ നല്‍കുന്ന കര്‍ഷകഭാരതി അവാര്‍ഡ്‌ 2008–09 കേരളസര്‍ക്കാര്‍ ഗ്രന്ഥകാരന്‌ നല്‍കുകയുണ്ടായി. പ്രധാനകൃതികള്‍: കേരളത്തിന്‌ അനുയോജ്യമായ ഓര്‍ക്കിഡുകള്‍, ആന്തൂറിയം പൂക്കളുടെ കൊച്ചു രാജകുമാരന്‍, പൂന്തോട്ടം, തെങ്ങുകൃഷി (പ്രശ്‌നോത്തരി), സുഗന്ധവ്യജ്ഞനവിളകള്‍, വീട്ടമ്മമാര്‍ക്കൊരു അടുക്കളത്തോട്ടം.

Our Authors

Check out the authors profile to know more about their books