എൻ.സി. നായർ
1948 ജനുവരി 20 - ന് പത്തനംതിട്ട ജില്ലയിൽ കടമ്പനാട്ട് ജനിച്ചു. ബാല്യത്തിലെ മാതാപിതാക്കൾ അന്തരിച്ചു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഉസ്‌മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അവിടെ ഗവേഷണ വിദ്യാർത്ഥിയായിരിക്കുമ്പോൾ കേന്ദ്രസർവ്വീസിൽ ഉദ്യോഗം ലഭിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ ഉദ്യോഗം നോക്കിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അസ്ട്രോണമിക്കൽ സയൻസിൽ നിന്നും ജ്യോതിഷ് വിഷാരത് പാസ്സായി. ഇപ്പോൾ ജ്യോതിഷത്തിൽ ശാസ്ത്രീയ ഗവേഷണം നടത്തുന്നതിൽ ഉത്സുകനാണ്.
ഉമിത്തീ, അധിനിവേശം, തരംതിരിയാത്തവർ, ഒരു സമരവും കുറേ മനുഷ്യരും, ലക്ഷ്യം തേടി, ഓപ്പറേഷൻ ക്ലീൻ അപ് ഇവ പുസ്തകരൂപത്തിൽ പുറത്തുവന്ന നോവലുകളാണ്. പിണപ്പാറ, തിരസ്കരണി എന്നീ നോവലുകളും നിരവധി ചെറുകഥകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റേഡിയോ നാടകങ്ങളും എഴുതിയിട്ടുണ്ട്.
ഭാര്യ : ഉഷാ സി. നായർ
മക്കൾ : രഞ്ജിത്ത്, ദിവ്യ
വിലാസം : ശ്രീവിലാസ്,
കടമ്പനാട് സൗത്ത് പി.ഒ.
പത്തനംതിട്ട ജില്ല, കേരള - 691 553
ഫോൺ : 04734 - 282448
മൊബൈൽ : 9605061689
ഇമെയിൽ : omsreenc@rediff.com
Check out the authors profile to know more about their books