"Welcome to Prabhath Books, Since 1952"
What are you looking for?

അനിയൻ കാവാലം

അനിയൻ കാവാലം

ജനനം : 1949ൽ വൈക്കത്ത്, ഉദയനാപുരത്ത്, ഇളയിടത്ത്. അച്ഛൻ നാരായണൻ നായർ. പട്ടാളത്തിലും പിന്നീട് പോലീസിലും സേവനമനുഷ്ഠിച്ചു. 'അമ്മ ലക്ഷ്മിക്കുട്ടിയമ്മ. വീട്ടമ്മ തൃപ്പൂണിത്തുറയിലും എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം. B.A. വരെ പഠിച്ചു. 1972 - ൽ Indian Post & Telegraph Department -ൽ ക്ലർക്കായി പ്രവേശിച്ചു. 2009-ൽ സീനിയർ സെക്ഷൻ സൂപ്രണ്ടായി BSNL -ൽ നിന്നും വിരമിച്ചു.

            നിഴലും നിലാവും, വരുമൊരുനാൾ സുഖമൊരുനാൾ തുടങ്ങി ഒൻപതു നോവലുകൾ രചിച്ചിട്ടുണ്ട്.

            1975-ലെ ദീപിക നോവൽ അവാർഡ് (ഇല്ലായിരുന്നെങ്കിൽ), 1978-ൽ മനോരാജ്യം നോവൽ അവാർഡ് (റോങ് നമ്പർ), ദേശബന്ധു ബുക് ക്ലബ് അവാർഡ് (ക്ലാവ്), 2004 -ൽ കാവ്യരശ്മി പുരസ്‌കാരം (നാഗപടത്താലി ), 2006-ൽ നിഖിൽ അവാർഡ് (കലാശം ശാന്തം) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

            1976-ൽ ശ്രീ കാവാലം വിശ്വനാഥക്കുറുപ്പിന്റെ ജാമാതാവായി. 2004 -ൽ ഭാര്യ അജിത മരിച്ചു. ഒരു മകനുണ്ട്. അവൻ ഇന്ത്യൻ നേവിയിൽ. ഇന്ന് ഒരു കൈത്താങ്ങുണ്ട്. ഭാനുമതി. 

വിലാസം 


എൻ.ജി.കെ.നായർ 

ഭണ്ഡാരപുരയിൽ, വെങ്ങര പി.ഒ.

കണ്ണൂർ 670305 

മൊ: 9495076616 

Our Authors

Check out the authors profile to know more about their books