"Welcome to Prabhath Books, Since 1952"
What are you looking for?

ചാൾസ് ജോബി

ചാൾസ് ജോബി

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പഞ്ചായത്തിൽ കണ്ണാടി എന്ന ഗ്രാമത്തിൽ 1983 മാർച്ച് 13 നാണ് ചാൾസ് ജോബിയുടെ ജനനം. യഥാർത്ഥ പേര് ജോബി. പി.വർഗ്ഗീസ്. 2004 ഫെബ്രുവരിയിൽ ആലപ്പുഴയിലെ എം.എസ്.ധ്യാനഭവനിൽ നിന്നും പ്രസിദ്ധീകരിച്ച സ്നേഹധാര എന്ന മാസികയിൽ "നിലവിളി കേൾക്കുന്ന ദൈവം" എന്ന ലേഖനത്തിലൂടെയാണ് ചാൾസ് ജോബിയുടെ സാഹിത്യ രംഗ പ്രവേശനം. ഒന്നാംക്ലാസ് മുതൽ പത്താം ക്ലാസ് വരെ കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് പ്രി-ഡിഗ്രി പുളിങ്കുന്ന് സെൻറ് മേരീസ് കോളേജിൽ ചേർന്നു പഠനം തുടർന്നു. ഏട്ടാം ക്ലാസ്സ് മുതൽ കവിത നോവൽ എന്നിവ എഴുതാൻ ആരംഭിച്ചിരുന്നെങ്കിലും ഒന്നും വെളിച്ചം കണ്ടിരുന്നില്ല. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ നഗ്ന ചരിത്രം എന്ന ഖണ്ഡകാവ്യം എഴുതിയത്. തുടർന്ന് പ്രി-ഡിഗ്രിക്കു പഠിക്കുന്ന സമയം വീണ്ടും തിരുത്തി എഴുതി. പ്രീ-ഡിഗ്രി പൂർത്തിയാക്കി തുടർന്ന് പഠിക്കാൻ ചേർന്നത് കൊല്ലത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ചാൾസ് ജോബി എന്ന യഥാർത്ഥ കലാകാരന്റെ തുടക്കം അവിടെ നിന്നാണ് ആരംഭിക്കുന്നത്.

     ഡിപ്ലോമ ഇൻഫിലിം ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്സിൽ സംവിധാനം, സിനിമാറ്റേട്ടാഗ്രഫി,വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, ആക്‌ടിംഗ്‌, എഡിറ്റിങ് എന്നിവയിൽ നൈപുണ്യം നേടി. ഫിലിം സ്കൂളിൽ പഠിച്ച കുട്ടികളെല്ലാം ചേർന്നു നിർമ്മിച്ച ഷോർട്ട് ഫിലിമിലൂടെ സംവിധാനത്തിലും അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. കൂടെ സിനിമാഗ്രഫി പഠിക്കാൻ എത്തിയ സുഹൃത്തിൽ നിന്നും വാങ്ങിയ യാഷിക്ക എഫ് 3 എന്ന ഫിലിം ക്യാമറയിൽ ഫോട്ടോ എടുത്തു തുടങ്ങിയ ചാൾസ് ജോബി അച്ഛന്റെ ഏറ്റവും ഇളയ അനുജന്റെ വിവാഹ ഫോട്ടോ എടുത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി അരങ്ങേറ്റം കുറിച്ചു. ഈ സമയത്താണ് ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കാവാലം ബസാറിലെ പാലം തകർന്ന ചിത്രവും അതിന്റെ വാർത്തയും മലയാളമനോരമയുടെ രാഷ്ട്രീയദീപികയും ചാൾസ് ജോബിയുടെ പേരിൽ പ്രസിദ്ധീകരിച്ചത്. തുടർന്ന് പൗരപ്രഭ എന്ന വീക്കിലി ന്യൂസ് പേപ്പറിൽ റിപ്പോർട്ടർ കം ഫോട്ടോഗ്രാഫറായി ജോലി ചെയ്യാൻ ആരംഭിച്ചു. 2 വർഷം അതിൽ ജോലി ചെയ്തതിനുശേഷം സ്ട്രീറ്റ് ലൈറ്റ് എന്ന മാസികയിൽ റിപ്പോർട്ടറായി ജോലി ചെയ്തു. ഈ സമയം, മമ്മൂട്ടി,മോഹൻലാൽ,രഞ്ജിനി ഹരിദാസ്,ശരണ്യ മോഹൻ തുടങ്ങിയ നിരവധി സിനിമാതാരങ്ങളുടെയും,സീരിയൽതാരങ്ങളുടെയും അഭിമുഖം മാസികയിൽ പ്രസിദ്ധീകരിച്ചു. ഈ ജോലിക്കിടയിൽ തന്നെ പടയോട്ടം എന്ന സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജോസ് രൂപകലയുടെ കൂടെചേർന്ന് അൽഫോൻസാമ്മ എന്ന സിനിമയിൽ ജോലി ചെയ്തു. തുടർന്ന് ബിനു ദർശൻ സംവിധാനം ചെയ്ത സെബാസ്റ്റ്യൻ പോൾ എം.പി.നായകനായ ദൈവത്തി-ൽ ന്റെ സന്തതികൾ, പന്ന്യൻ രവീന്ദ്രൻ നായകനായ ഹിദായത്ത്, മുൻമന്ത്രി എം.എ.കുട്ടപ്പൻ നായകനായ അഭയതീരം കൂടാതെ കേരളത്തിലെ പതിനാല് എം.എൽ.എ മാരെ നായകന്മാരാക്കി ബിനു ദർശൻ സംവിധാനം ചെയ്ത ടെലി ഫിലി മുകളിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. അതിനുശേഷം സംവിധായകനും സുഹൃത്തുമായ ഡോ.സുവിദ് വിൽസൺ സംവിധാനം ചെയ്ത ചുനു ആൻഡ് ചുവി, ഫിഫ്റ്റി ഫിഫ്റ്റി എന്നീ ആൽബത്തിലും രമേഷ്പിഷാരടി,ധർമ്മജൻ,ദേവി ചന്ദന,അജേഷ് ജോൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച റ്റിന്റുമോനും സർദാർജിയും പിന്നെ ഞങ്ങളും എന്ന ഷോർട്ട് ഫിലിമിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി വർക്ക് ചെയ്യുകയും അതോടൊപ്പം അതിൽ അഭിനയിക്കുകയും ചെയ്തു. സുവിദ് വിൽസൺ സംവിധാനം ചെയ്ത അജ്മൽ അമീർ, പൂനം കൗർ, അർച്ചന കവി, തിലകൻ തുടങ്ങിയ വൻ താരനിരായുള്ള ബാംഗിൾസ് എന്ന മലയാളം സിനിമയിൽ ചാനൽ പ്രമോട്ടറായും പ്രവർത്തിച്ചു. ഇതോടൊപ്പം തന്നെ മലയാള മനോരമ, മാതൃഭൂമി, ദീപിക, മംഗളം, ദേശാഭിമാനി,മാധ്യമം, കേരള കൗമുദി,വീക്ഷണം, ഡക്കാൺ ക്രോണിക്കൾ എന്നീ പത്രങ്ങൾക്കു വേണ്ടി കുട്ടനാട് കേന്ദ്രീകരിച്ചിട്ടുള്ള വാർത്താ ചിത്രങ്ങൾ എടുത്ത് ഫ്രീലാൻഡ് പ്രസ് ഫോട്ടോഗ്രാഫറായും ചാൾസ് ജോബി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

          2011-മാർച്ചിൽ നടന്ന ഭരത് ബാലൻ കെ.നായർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ദി ടെയിൽ ഓഫ് ടൈറ്റാനിക് എന്ന 10 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഒറ്റയ്ക്കു ചെയ്ത് മികച്ച  പ്രതികരണംപിടിച്ചു പറ്റി. സംവിധാനം, നിർമ്മാണം,രചന,ക്യാമറ,അവതാരകൻ,എഡിറ്റിങ്, വിതരണം എന്നീ എല്ലാ മേഖലയും ഒറ്റയ്ക്ക് ഒരാൾ ചെയ്ത ആദ്യ ഡോക്യുമെന്ററി എന്ന ബഹുമതി അതിനു കൈവന്നു. ഒറ്റയ്ക്ക് ഒരാൾ ഒരു സിനിമ എങ്ങനെ ചെയ്യാം അതായിരുന്നു ആ ഡോക്യുമെന്ററി കൊണ്ട് ഉദ്ദേശിച്ചത്. ഒരു മിനിറ്റ് മൂവി എന്ന നിലയിൽ ഫ്രണ്ട്ഷിപ്പ് ഈസ് ഷെയറിംഗ് എന്ന ചെറു ഫിലിമിൽ ക്യാമറമാനായി വർക്ക് ചെയ്‌തു. റോഷൻ ആൻഡ്രൂസ്സ്‌ മോഹൻലാൽ ചിത്രമായ കാസിനോവയിൽ മ്യൂസിക് ഡയറക്ടറായ ഗൗരിയുമായി ചേർന്ന് ജെയിംസ് കാമറൂണിന്റെ പ്രശസ്ത ചിത്രമായ ടൈറ്റാനിക്കിന്റെ തീം സോങ് മലയാളത്തിലേയ്ക്ക് റീ മിക്സ് ചെയ്തു. ചാൾസ് ജോബി സംവിധാനവും നിർമ്മാണവും നിർവഹിച്ച ദി ടെയിൽ ഓഫ് ടൈറ്റാറ്റിനിക് എന്ന മലയാള മ്യൂസിക് ആൽബം കേരളത്തിൽ തന്നെ വൻ ചർച്ചാ വിഷയമായിരുന്നു.

         ഇപ്പോൾ ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥ രചനയിലാണ്. യു.കെ.ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രിക്കു പഠിക്കുന്ന ലക്ഷ്മി സതീഷ് എന്ന മലയാളി പെൺകുട്ടിയും ചാൾസ് ജോബിയും ചേർന്നാണ് ഗോഡ്സ് ഓൺ ലൗ സ്റ്റോറി എന്ന ഹോളിവുഡ് സിനിമയുടെ തിരക്കഥ എഴുതുന്നത്. മലയാള വർഷം 99-ൽ കുട്ടനാട്ടിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ പശ്ചാത്തലമാക്കി മനോഹരമായ പ്രണയ കഥയാണ് ഗോഡ്സ് ഓൺ ലൗ സ്റ്റോറിയിലൂടെ പറയുന്നത്.


മറ്റ് കൃതികൾ 

-----------------------

1. ഒരു സ്ത്രീയുടെ നഗ്നചിത്രം (ഖണ്ഡകാവ്യം)

2. ഗോഡ്സ് ഓൺ ലൗ സ്റ്റോറി 

3. ഡിവൈനിലേക്കൊരു തീർത്ഥയാത്ര (തിരക്കഥ)

      മൊബൈൽ : 9142056987 

Our Authors

Check out the authors profile to know more about their books