"Welcome to Prabhath Books, Since 1952"
What are you looking for?

ജോൺ കടമ്പനാട്

ജോൺ കടമ്പനാട്

     പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ സദാനന്ദപുരം ബംഗ്ലാവിൽ എൻ. യോഹന്നാന്റേയും സി.പി. ശോശാമ്മയുടെയും ഏഴു മക്കളിൽ നാലാമനായി 18-3-1942-ൽ ജനനം.

     കടമ്പനാട് ഹൈസ്കൂൾ, അടൂർ ജയ്ഹിന്ദ് ഇൻസ്റ്റിറ്റ്യൂട്ട്, മാസ്റ്റർ കോളേജ് ഓഫ് സിവിൽ എൻജിനീയറിംഗ്‌ കടമ്പനാട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കെ.ജി.റ്റി.ഇ. പരീക്ഷാ സർട്ടിഫിക്കറ്റുകളുമായി പബ്ലിക് ഹെൽത്ത് എൻജിനീയറിംഗ് ഡിവിഷൻ, കൊല്ലം; റബ്ബർ പ്ലാന്റേഷൻ, കൊടുമൺ എന്നിവിടങ്ങളിൽ എംപ്ലോയ്‌മെന്റ് നിയമനം, മട്ടാഞ്ചേരി മുനിസിപ്പാലിറ്റിയിൽ പി.എസ്.സി. വഴി സ്ഥിര നിയമനത്തിലിരിക്കവേ 1964-ൽ കേരള ഇലക്ട്രിസിറ്റി ബോർഡിൽ വർക്ക് സൂപ്രണ്ടായി നിയമനം. ഇടുക്കി പദ്ധതി, ശബരിഗിരി ഓഗ്മാംന്റേഷൻ, ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളിലായി ജോലി ചെയ്തു. സിവിൽ അസിസ്റ്റന്റ് എൻജിനീയറായി 1997 മാർച്ചിൽ റിട്ടയർ ചെയ്തു.

         കൃതികൾ : കാണാപ്പുറങ്ങൾ, കനൽപിറവികൾ (നോവലുകൾ)


         ഭാര്യ : മറിയാമ്മ ജോൺ 

                      ഹൈസ്കൂൾ ടീച്ചർ (റിട്ടയേർഡ്)

         മക്കൾ : സുമോജ് ജോൺ 

                       സുമൻ ജോൺ (മകൾ)

                        സുമേഷ് ജോൺ 

         വിലാസം : ചൈതന്യ, 

                              കടമ്പനാട് പി.ഒ.,

                              പിൻ. 691552 

         ഫോൺ: 9447431729  

Our Authors

Check out the authors profile to know more about their books