"Welcome to Prabhath Books, Since 1952"
What are you looking for?

ശാന്താതുളസീധരൻ

ശാന്താതുളസീധരൻ

അച്ഛൻ - കെ. രാഘവൻ, അമ്മ - കെ. ഭാനുമതി. ജനനം - കിളിമാനൂരിൽ (1955). വിദ്യാഭ്യാസം - ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്‌. 1980-ൽ ഹൈസ്കൂൾ അധ്യാപകനായി സേവനം ആരംഭിച്ചു. ജി.വി. രാജാ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലായി വിരമിച്ചു.

പ്രസിദ്ധീകരിച്ച കൃതികൾ 

കവിതാ സമാഹാരം : ശിശിരം, വേനൽ മഴ, അക്ഷരച്ചെപ്പ്, ഏകായനം, പോത്തുകൾ ഡോട്ട്കോം, ഒറ്റത്തിരി, മഴയെഴുത്തുകൾ. കഥകൾ : ഗ്ലാഡിയോലിസ് , തീർത്തും അപരിചിതനായ ഒരാൾ. യാത്രാവിവരണം : പർവ്വതങ്ങളുടെ നാട്ടിൽ, ഹിമാവാൻറെ മടിയിൽ, ഒമാനിലൂടെ. നോവൽ : അക്കുവിന്റെ ആമക്കുട്ടൻ, മാലാഖയുടെ പെട്ടകം, നിഴലെഴുത്തുകൾ, ആലിൻചുവട്ടിലെ ആകാശം, അകത്തേയ്ക്കു തുറക്കുന്ന വാതിൽ, ഒറ്റച്ചിറകുള്ള പക്ഷികൾ, അനന്തുവിന്റെ ആകാശങ്ങൾ, മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, പെണ്ണിര, മരുഭൂമിയിലെ തണൽ മരങ്ങൾ. പഠനഗ്രന്ഥം : കേരളത്തിലെ ആദിവാസികൾ ജീവിതവും സംസ്കാരവും, കേരളത്തിലെ ആദിവാസി സംസ്കാരങ്ങൾ 

അംഗീകാരങ്ങൾ : പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ്, അധ്യാപക കലാവേദി സംസ്ഥാന അവാർഡ്, ചെറിയാൻ മത്തായി ഫൗണ്ടേഷൻ എൻഡോവ്മെന്റ്, വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ അധ്യാപകദിന സാഹിത്യമത്സരങ്ങളിൽ മൂന്നു വർഷം തുടർച്ചയായി ഒന്നാം സ്ഥാനം (1999-2000,2000-01,2001-2002), ഗുരുദേവ കലാവേദി അവാർഡ്, കൈനിക്കര പത്മനാഭപിള്ള പുരസ്‌കാരം, രുഗ്‌മിണി മേനോൻ സ്മാരക കവിതാ പുരസ്‌കാരം, അഴകത്ത് പത്മനാഭക്കുറുപ്പ് സ്മാരക പുരസ്‌കാരം, ഗുരു നിത്യചൈതന്യയതി നോവൽ പുരസ്‌കാരം, വിതുരോദയം നോവൽ പുരസ്‌കാരം, 2016 ലെ ബി.ആർ. അംബേദ്കർ ഹയ്യസ്റ്റ് നാഷണൽ  എക്‌സലൻസി അവാർഡ്, സാഹിത്യകേരളം പുരസ്‌കാരം, പ്രഭാത് നോവൽ പ്രത്യേക പുരസ്‌കാരം, കമലാസുരയ്യ പുരസ്‌കാരം.

ഭർത്താവ് : കെ. തുളസീധരൻ (Rtd.D .E .BSNL)

മക്കൾ : മിലി,അനുരൂപ് 

മരുമക്കൾ : ശ്രീകാന്ത്, നീതു 

പേരക്കുട്ടി : രേവന്ത്‌ 

വിലാസം :

             തുളസീവനം KOORA - 250, കൂട്ടാംവിള,

             വട്ടിയൂർക്കാവ് പി.ഒ., തിരുവനന്തപുരം.

             മൊബൈൽ : 9447344004 

Email : santhathulasidharan@gmail.com

Our Authors

Check out the authors profile to know more about their books