"Welcome to Prabhath Books, Since 1952"
What are you looking for?

ദോ. വട്ടവിള വിജയകുമാർ

ദോ. വട്ടവിള വിജയകുമാർ

നെയ്യാറ്റിൻകരയിൽ ജനനം. പരേതരായ ശ്രീധരൻനായരും ദേവകിഅമ്മയും അച്ഛനമ്മമാർ. അദ്ധ്യാപകൻ, ഗ്രന്ഥകർത്താവ്, ഗവേഷകൻ, ശാസ്ത്രലേഖകൻ, സാമൂഹ്യപ്രവർത്തകൻ, പരിസ്ഥിതിപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. നെയ്യാറ്റിൻകര ബോയ്സ് ഹൈസ്കൂളിലും എൻ എസ് എസ് കോളേജിലും കേരളാ യൂണിവേഴ്സിറ്റിയിലും പഠനം. എം.എസ്.സി. (സുവോളജി) മൂന്നാം റാങ്കോടെ പാസായി. എന്റമോളജിയിൽ എം.ഫില്ലും ബിയോകെമിസ്ട്രിയിൽ ഡോക്ടറേറ്റും നേടി. സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഹോമിയോ മെഡിസിൻ കോഴ്സ് പൂർത്തിയാക്കി. ആറ് അക്കാദമിക് ( പ്ലസ് ടു, ഡിഗ്രി) പുസ്തകങ്ങളും നാന്നൂറ്റമ്പതിലേറെ ശാസ്ത്രലേഖനങ്ങളും ചുമടുതാങ്ങി, ഓടാമ്പൽ എന്നീ നോവലുകളും വെള്ളത്തൂവൽ എന്ന പേരിൽ അഞ്ചുനോവലെറ്റുകളും ( ഇരുട്ടത്തണഞ്ഞ വിളക്ക്, അന്യഗ്രഹജീവി, സോഫ്റ്റ്വേർ എൻജിനീയർ, പർദ, ആചാരവെടി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.വി. രാമൻപിള്ള പുരസ്‌കാരം, ഡോ. ജി. രാമചന്ദ്രൻ പുരസ്‌കാരം, ഗോവിന്ദ് രചനാ അവാർഡ്, വൈഞ്ജാനിക സാഹിത്യത്തിന് വിദ്യാധിരാജാ ചട്ടമ്പി സ്വാമി പുരസ്‌കാരം, അക്കാദമി മികവിന് ഗ്ലോബൽ മാനേജ്മെന്റ് കൗൺസിലിന്റെ നാഷണൽ അവാർഡ് ഓഫ് എക്സ്‌ലൻസ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഗ്ലേസിയർ ജേർണൽ ഓഫ് സയന്റിഫിക് റീസർച്ച് എഡിറ്റോറിയൽ ബോർഡ്, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയവയിൽ അംഗമാണ്. ദീർഘകാലം ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായിരുന്നു. ഇപ്പോൾ വി.ടി.എം എൻ.എസ്.എസ്. കോളേജിൽ അസോഷ്യേറ്റ് പ്രൊഫസർ.


ഭാര്യ : ഭാഗ്യലക്ഷ്മി (ടീച്ചർ) മക്കൾ: കാളിദാസ്, സിദ്ധാർത്ഥ് 

വിലാസം : നിള ടി.സി. 19/ 1126 (9) തമലം, പൂജപ്പുര 

ഫോൺ : 9447342497 

email : vattavilavijayakumar@gmail.com
website : https://sites.google.com/site/vattavilavijayakumarcom

Our Authors

Check out the authors profile to know more about their books