"Welcome to Prabhath Books, Since 1952"
What are you looking for?

എൽ. ഗോപി കൃഷ്ണൻ

എൽ. ഗോപി കൃഷ്ണൻ

തിരുവനന്തപുരം ജില്ലയിലെ, നെയ്യാറ്റിൻകര താലൂക്കിൽ കൊറ്റാമം എന്ന ഗ്രാമത്തിൽ 1952-ൽ ജനിച്ചു. 1975-ൽ ആദ്യകഥ കേരളകൗമുദി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അഖില കേരള അടിസ്ഥാനത്തിൽ 1977-ൽ എസ്.എസ്.എ.സി. നടത്തിയ ചെറുകഥാ മത്സരത്തിൽ 'ഹോമോ സാപ്പിയൻ' എന്ന ചെറുകഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. 1982-ൽ 'നാന' നടത്തിയ തിരക്കഥരചനാ മത്സരത്തിൽ 'വേട്ട' എന്ന തിരക്കഥയ്ക്ക് സമ്മാനം ലഭിച്ചു. 1985-ൽ 'പ്രിൻസിപ്പാൾ ഒളിവിൽ' എന്ന ചലച്ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിർവഹിച്ചു. കേരള ഫോറസ്ററ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിനുവേണ്ടി 1995-ൽ കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങളേയും കുറിച്ച് 'വനപർവ്വം' എന്ന പേരിൽ ഒരു ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തു. ദൂരദർശനുവേണ്ടി 'മരണം വിതയ്ക്കുന്ന പുകയിലശീലം,'ജന്തുക്കളോടൽപ്പം ദയ' എന്നീ ഡോക്യുമെന്ററികൾ 1996-ൽ സ്‌ക്രിപ്‌റ്റെഴുതി സംവിധാനം ചെയ്യുകയുണ്ടായി. 1999-ൽ 'ദി ജീൻ പൂൾ ഫോർ ജനറേഷൻസ്' എന്ന സൈ ലാന്റ് വലിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിമിന്റെ സ്‌ക്രിപ്‌റ്റെഴുതി സംവിധാനം നിർവഹിച്ചു. ഈ ഡോക്യുമെന്ററി ഫിലിമിന് 1999-ൽ മുംബൈ ഇന്റർനാഷണൽ ഫോർട്ട് ഫിലിംസ് ആൻറ് ഡോക്യുമെന്ററി ഫിലിംസ് ഫെസ്റ്റിവലിൽ പ്രദർശനാനുമതി ലഭിച്ചു. അമേരിക്ക, ഇംഗ്ലണ്ട്,ഖത്തർ,ദുബായ്,സിംഗപ്പൂർ,ജപ്പാൻ,സൗത്ത് കൊറിയ,സ്കോട്ട്ലാന്റ്, വെയിൽസ്, അയർലന്റ്,വത്തിക്കാൻ,റോം,ഇറ്റലി,ബെൽജിയം,ആസ്ട്രിയ, വെനീസ്, ജർമ്മനി,സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ് എന്നീ വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

ഭാര്യ : സി. ഗീത.

മക്കൾ : ആരതി, അശ്വതി.

മരുമക്കൾ : അനൂപ്,റോയി 

ചെറുമക്കൾ : നിഖിൽ, റിയ, അസ്മി 

വിലാസം : 

റ്റി.സി. 26/1842,

പി.ആർ.എ.ജി - 21,

ജി.പി.ഒ. ലെയിൻ,

സ്റ്റാച്യു, തിരുവനന്തപുരം - 695001.

മൊബൈൽ : 9447061099.

e-mail:1gopalakrishnan52@gmail.com

Our Authors

Check out the authors profile to know more about their books