വീണ പി നായർ
കൊട്ടാരക്കര നെടുവത്തൂരിൽ അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന വി. പത്മനാഭൻ നായരുടെ മകളായി ജനനം. 2 വയസ്സു മുതൽ പഠനം ആരംഭിച്ചു. 11 വയസ്സിൽ പത്താംതരം പാസ്സായി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. മാർക്കറ്റിംഗ്, ഫ്രഷ് വാട്ടർ ഫിഷ് കൾച്ചർ, യോഗ ആൻറ് മെഡിറ്റേഷൻ, നിയമം എന്നീ മേഖലകളിലൂടെയുള്ള പഠനം മൂലം പല മേഖലകളുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചു. സാമ്പത്തിക മേഖലയിൽ ജോലി നോക്കുന്നു. നോവലുകൾ, ചെറുകഥകൾ,കവിതകൾ,ഗാനങ്ങൾ എന്നിവ എഴുതുന്നുണ്ട്. ചെറുകഥകൾക്ക് ഗ്രാമീണ സാഹിത്യ അവാർഡ്, കാനൂർ റൈറ്റേഴ്‌സ് ഫോറം അവാർഡ്, പച്ചമഷി പുരസ്‌കാരം, വി. ശ്രീകണ്ഠൻ നായർ സ്മാരക ചെറുകഥ അവാർഡ്, മികച്ച കഥയ്ക്കുള്ള അക്ഷരം ചെറുകഥ അവാർഡ് തുടങ്ങി പതിനഞ്ചോളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഥാ സമാഹാരങ്ങൾ-"അനസൂയയുടെ വൃന്ദാവനം","മിസ്സ് വേൾഡ്".
വീണ.പി.നായർ,
നെടുവത്തൂർ
കൊട്ടാരക്കര - 691 505
Mob. 9961156690
Check out the authors profile to know more about their books