ഉദയകുമാർ
തിരുവനന്തപുരം ജില്ലയിലെ കിഴക്കനേലയിൽ 1958-ൽ ജനനം. കിഴക്കനേല ഗവണ്മെന്റ് എൽ.പി.എസ്, കടമ്പാട്ടുകോണം എസ്.കെ.വി യു.പി.എസ്, നാവായ്ക്കുളം ഗവൺമെന്റ് ഹൈസ്കൂൾ, ഫാത്തിമാമാതാ നാഷണൽ കോളേജ്,കൊല്ലം,എസ്.എൻ. കോളേജ്,കൊല്ലം എന്നിവിടങ്ങളിൽ വിഭ്യാഭ്യാസം. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.
അച്ഛൻ : ശ്രീ വി. കുട്ടൻപിള്ള
അമ്മ : ശ്രീമതി സി. സരോജിനി അമ്മ
1993-ൽ ചെറുകഥയ്ക്കുള്ള കുങ്കുമം അവാർഡും 1994-ൽ നോവലെറ്റിനുള്ള കുങ്കുമം അവാർഡും ലഭിച്ചു. കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നും അഡിഷണൽ സെക്രട്ടറിയായി വിരമിച്ചു.ഇംഗ്ലീഷിലും കഥകളും ലേഖനങ്ങളും എഴുതും.
പ്രഥമ കൃതി. ഭൂതകാലത്തിന്റെ ബാക്കി(കഥകൾ) 'ഉച്ച സൂര്യൻ'(നോവലെറ്റുകൾ), 'ഉദയകുമാറിന്റെ കഥകൾ', 'നോവലുകൾ,നിശ്വാസങ്ങൾ' (നോവൽ) എന്നിവ പ്രസിദ്ധീകൃതങ്ങളായ മറ്റു കൃതികൾ.
ഭാര്യ : ശ്രീമതി സി.എസ്. ശ്യാമളകുമാരി (അദ്ധ്യാപിക എസ്.എസ്.പി.ബി. എച്ച്.എസ്, കടയ്ക്കാവൂർ)
മക്കൾ : ജിതിൻ ശ്യാം,മിഥുൻ ശ്യാം
വിലാസം : 'രചന', ആൽത്തറമൂട്,ചിറയിൻകീഴ് (പി.ഒ.)
ഫോൺ : 0470-2641935
മൊബൈൽ : 9446174744.
Check out the authors profile to know more about their books