"Welcome to Prabhath Books, Since 1952"
What are you looking for?

ഉള്ളൂർ കെ. സതീശൻ

ഉള്ളൂർ കെ. സതീശൻ


1950 ൽ തിരുവനന്തപുരം ജില്ലയിൽ ഉള്ളൂരിൽ ജനിച്ചു. പിതാവ് കെ.കുട്ടൻ. മാതാവ് ബി. വൃന്ദമ്മ. കോളേജ് വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് ഡിപ്ലോമ നേടി. തുടർന്ന് കേരള കൗമുദി ദിനപത്രത്തിൽ സബ് എഡിറ്ററായി. അഞ്ച് വർഷം മലയാളനാട് സിനിമാവാരികയുടെ തിരുവനന്തപുരം റിപ്പോർട്ടറായിരുന്നു. ആറ് വർഷം ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിലെ വാർത്താവിഭാഗത്തിൽ (കാഷ്വൽ)സബ് എഡിറ്ററായും, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ വാർത്താവിഭാഗത്തിൽ റിപ്പോർട്ടറായും (കാഷ്വൽ) പ്രവർത്തിച്ചിട്ടുണ്ട്, ഒപ്പം പത്ത് വർഷം 'സാംസ്കാരികരംഗം' പരിപാടിയുടെ സ്ക്രിപ്റ്റ് റൈറ്ററായും.    

       ആകാശവാണിയിൽ ചെറുകഥകൾ, ഫീച്ചറുകൾ, ചിത്രീകരണങ്ങൾ ഉൾപ്പെടെ മുന്നൂറിൽപരം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.എഴുപതുകളിലും, എൺപതുകളിലും ഉള്ളൂർ കെ. സതീശൻ ആകാശവാണിയിൽ അവതരിപ്പിച്ചിരുന്ന 'സഞ്ചരിക്കുന്ന മൈക്രോഫോൺ','ഇതളുകൾ',ഫീച്ചറുകൾ എന്നീ പരിപാടികൾ അക്കാലത്ത് ശ്രോതാക്കളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അക്കാലത്ത് സിനിമാപത്രപ്രവർത്തനരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു. നാന, സിനിരമ, സിനിമാമാസിക, കേരളകൗമുദി, മലയാളനാട് സിനിമാവാരിക, സിനിമാമംഗളം,കന്യക,വെള്ളിനക്ഷത്രം തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

       1977 മുതൽ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുന്നു. 2015 ലെ കേരളകൗമുദി ഓണം വിശേഷാൽ പ്രതിയിൽ വന്ന 'ജന്മാന്തരങ്ങൾ' ആണ് പ്രസിദ്ധീകരിച്ച അവസാനകഥ.

        തിരുവനന്തപുരം ദൂരദർശനുവേണ്ടി ഏഴ് ഡോക്യുമെന്ററികൾക്ക് സ്ക്രിപ്റ്റ് രചിച്ചിട്ടുണ്ട്, ഒപ്പം സഹസംവിധാനവും. സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനെക്കുറിച്ച് ദൂരദർശനിൽ സംപ്രേഷണം ചെയ്‌ത ഡോക്യുമെന്ററി (2015 ൽ ) ഏറെ ശ്രദ്ധിക്കപ്പെട്ടു, ഒപ്പം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'ശിക്ഷ' എന്ന ടെലിഫിലിമും. ഇപ്പോൾ ടെലിവിഷൻ പ്രവർത്തനങ്ങളും  കഥയെഴുത്തുമായി കഴിയുന്നു.

      ഭാര്യ : ലാലിസതീശൻ 

      മക്കൾ:ആതിര,ഇന്ദു 

    മരുമക്കൾ:ശ്രീകുമാർ,അശ്വിൻ 

   ചെറുമക്കൾ : ഗാഥാശ്രീകുമാർ , പ്രണവ്.

   മേൽവിലാസം : ഐശ്വര്യ (A -4)

                                അർച്ചനാനഗർ, പോങ്ങുംമൂട്,

മെഡിക്കൽകോളേജ് പി.ഒ., തിരുവനന്തപുരം -11 

     ഫോൺ : 0471 - 2447623,

    മൊബൈൽ : 9387215244 


കഥാകൃത്തിന്റെ കൃതികൾ 


1. കളിപ്പാവകൾ ( ചെറുകഥാസമാഹാരം)

2. ഇരകൾ    "

3. കയം         "

4. ജന്മാന്തരങ്ങൾ   "


Our Authors

Check out the authors profile to know more about their books