"Welcome to Prabhath Books, Since 1952"
What are you looking for?

എ.ആർ.ഉണ്ണിത്താൻ

എ.ആർ.ഉണ്ണിത്താൻ

 1944-ൽ ജനനം. പിതാവ് നാരായണൻ നമ്പൂതിരി. മാതാവ്; കൊച്ചുകുഞ്ഞ് ഇട്ടിയമ്മ. നെട്ടയം ജി.എൽ.പി.എസ്.കായിലാ എസ്.കെ.വി.സംസ്‌കൃത സ്കൂൾ, മൈലോട് ടി.ഇ.എം.എച്ച്.എസ്, എസ്.എൻ.കോളേജ് കൊല്ലം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ.(മലയാളം) പ്രൈവറ്റായും മൈസൂർ എൻ.സി.ഇ.ആർ.ടി.യിൽ നിന്നും ബി.എഡ്ഡും കരസ്ഥമാക്കി. ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ സ്വന്തം കവിതകൾ അവതരിപ്പിച്ചു വരുന്നു. ദൂരദർശനുവേണ്ടി ധാരാളം ലളിതഗാനങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ സാഹിത്യസൃഷ്ടികൾ വന്നുകൊണ്ടിരിക്കുന്നു.കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമുണ്ട്. 2012-ലെ 'നവകം' കവിതാപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗ്രന്ഥപ്പുര കവിതാപുരസ്കാരം(2015), (2016) , ഡോ.ബി.ആർ.അംബേദ്ക്കർ നാഷണൽ ഫെലോഷിപ്പ്(2015),'ദേവജ' കവിതാപുരസ്കാരം (2018) എന്നിവയും ലഭിച്ചിട്ടുണ്ട്. കൃതികൾ: ജന്മാന്തരം, സാന്ത്വനം, സ്പന്ദനം, തിരിനാളങ്ങൾ, അരക്കില്ലം, പ്രക്ഷുബ്ധതയുടെ നിറക്കൂട്ട്, കാവ്യബിംബങ്ങൾ, സത്യാന്വേഷി, മൂല്യങ്ങൾ, കാവ്യാർച്ചന, മഷിപ്പച്ചകൾ, നിഴൽപ്പാടുകൾ, തെരെഞ്ഞെടുത്ത കവിതകൾ (കവിതകൾ); സ്തുതിഗീതങ്ങൾ, ഭക്തിഗീതങ്ങൾ (കീർത്തനങ്ങൾ); ശ്രീ ആലപ്പൻ ദേവകർണ്ണാമൃതം, ശ്രീ കടയാറ്റ്കളരിദേവീസ്തുതികൾ (മുക്തങ്ങൾ); ഗ്രീഷ്മം,നിന്ദ്യംനരത്വം, സിംഹവനത്തിലെ വസന്തം,കാട്ടുചേമന്തികൾ,വസന്തോത്സവം, തരംഗങ്ങൾ (നോവലുകൾ); കുട്ടികളുടെ മനഃശാസ്ത്രവും ചില വിദ്യാഭ്യാസ ചിന്തകളും (ലേഖനം); ജീവിതചിമിഴ്(ആത്മകഥ); എന്റെ ഇംഗ്ലണ്ട് പര്യടനവും കുറെ ചിന്തകളും (യാത്രാവിവരണം) എന്നിവയാണ് പ്രധാന കൃതികൾ.

          ഭാര്യ: ഡി.നിർമ്മലാദേവി കുഞ്ഞമ്മ (റിട്ട.ഹെഡ്മിസ്ട്രസ്)

          മക്കൾ : ജ്യോതി.ആർ.ഉണ്ണിത്താൻ (സീനിയർ അദ്ധ്യാപിക ഇന്റർനാഷണൽ സ്കൂൾ, തിരുവനന്തപുരം)

          മരുമക്കൾ: ബിജു പ്രഭ (എഞ്ചിനിയർ, ഇന്റർനെറ്റ് സിറ്റി, ദുബായ്)

                               പി.അംബിക(എച്ച്.എസ്.എ)

          ചെറുമക്കൾ: അഭിജിത്, ദേവിഭവാനി, ശിവപ്രിയ, ദേവിഭദ്ര 

          വിലാസം: രാജാങ്കണം, അലയമൺ പി.ഒ. കൊല്ലം-691306 

         ഫോൺ: 0475-2273731, 9847848756,8593940710 

         Email : araghavanunithan@gmail.com 

Our Authors

Check out the authors profile to know more about their books