കുസുമം ആർ. പുന്നപ്ര
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനനം. അച്ഛൻ ജി. പത്മനാഭ പണിക്കർ. അമ്മ കമലമ്മ. ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം. തിരുവനന്തപുരം കെൽട്രോണിൽ നിന്നും കമ്പ്യൂട്ടർ ഡിപ്ലോമ. കെൽട്രോൺ തിരുവനന്തപുരത്തു നിന്നും ജൂനിയർ എൻജിനീയർ ആയി വിരമിച്ചു. തിരുവനന്തപുരം മരുതൻകുഴിയിൽ താമസിക്കുന്നു. കഥ,കവിത, നോവൽ, ലേഖനം തുടങ്ങിയവ ആനുകാലികങ്ങളിലും പത്രമാസികകളിലും പ്രസിദ്ധീകരിച്ചുവരുന്നു. ഷാലോം ചാനലിൽ കുട്ടികളുടെ ആനിമേഷൻ ചിത്രത്തിനുള്ള തിരക്കഥകളും എഴുതുന്നുണ്ട്. മാതൃഭൂമിയുടെ മിന്നാമിന്നി നടത്തിയ കഥാ മത്സരത്തിലും കവിതാ മത്സരത്തിലും പലപ്രാവശ്യം സമ്മാനാർഹയായിട്ടുണ്ട് കമലാസുരയ്യ സ്പെഷ്യൽജൂറി പുരസ്‌കാരം, ഭിലായ് മലയാളി അസോസിയേഷന്റെ ചെറുകഥയ്ക്കുള്ള പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്.
സാമൂഹികപ്രവർത്തനം : എഴുത്തുകാരി എന്നതിലുപരി സാമൂഹിക പ്രവർത്തകകൂടിയാണ്. ഐറ്റിമേഖല, കടകൾ തുടങ്ങിയ അസംഘടിത മേഖലകളിലെ വനിതാജീവനക്കാർക്ക് പ്രസവാനുകൂല്യത്തിനുവേണ്ടി മൂന്നു വർഷം നിരന്തരം പോരാടിയതിന്റെ ഫലമായി കേന്ദ്രസർക്കാരിന്റെ മെറ്റേണിറ്റി ബനഫിറ്റ് (ഭേദഗതി) നിയമം 2017-ൽ പാസ്സാക്കി. ഇതിൻ പ്രകാരം ഇന്ത്യ ഒട്ടുക്കുള്ള പ്രൈവറ്റു മേഖലയിലെ സ്ത്രീകൾ പ്രസവാവധി 6 മാസം കിട്ടുവാൻ അർഹരായി. ഭർത്താവിന് 15 ദിവസത്തെ പെറ്റേണിറ്റി അവധിയും അനുവദിച്ചു. സംസ്ഥാന സർക്കാർ കേരളാഷോപ്പസ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ചട്ടങ്ങൾ ഭേദഗതി ചെയ്തു. ഇതുപ്രകാരം പ്രസവാവധി കഴിഞ്ഞെത്തുന്ന അമ്മമാർക്ക് അവരുടെ കുഞ്ഞിന് മുലപ്പാലൂട്ടുവാനുള്ള സൗകര്യത്തിനായി ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തുതന്നെ ശിശുപരിപാലനകേന്ദ്രങ്ങൾ ലഭിക്കും. നിരാലംബരായ വയസ്സായ അമ്മമാർക്ക് പെൻഷൻ കൊടുത്തു സഹായിക്കുന്ന മലയാളി ഫ്രണ്ട്സ് ഗ്രൂപ്പെന്ന സാമൂഹികസംഘടനയുടെ സജീവ പ്രവർത്തകയാണ്.
ഭർത്താവ് : ആർ. രാമചന്ദ്രൻനായർ
(സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ടേർഡ്)
മക്കൾ : സൗമ്യ.സുമേഷ്
മരുമകൻ: മണികാന്ത്
കൊച്ചുമകൻ : റിയാൻ
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
1. പവർക്കട്ട് (ചെറുകഥാസമാഹാരം)
2. സുന്ദരിപ്പഴം (ബാലസാഹിത്യംകഥകൾ )
3.ഇഴകൾ (നോവൽ)
4.കമ്പ്യൂട്ടർ പറഞ്ഞ കഥ (ബാലസാഹിത്യം,കഥകൾ)
5.ലണ്ടൻയാത്ര (ബാലസാഹിത്യം-സഞ്ചാരം)
6.പൂവിനെ സ്നേഹിച്ച മണിക്കുട്ടി (ബാലസാഹിത്യം നോവൽ)
7.മാന്ത്രികപ്പേടകം (കുട്ടികളുടെ നോവൽ)
വിലാസം :
കുസുമം.ആർ.പുന്നപ്ര
പാലാഴി,
ടി.സി.6/1270 (2), മരുതൻകുഴി,
കാഞ്ഞിരംപാറ പി.ഒ.,
തിരുവനന്തപുരം-30
ഫോൺ: 9495961387
Check out the authors profile to know more about their books