"Welcome to Prabhath Books, Since 1952"
What are you looking for?

എ.എം. വാസുദേവൻ പിള്ള

എ.എം. വാസുദേവൻ പിള്ള

 കൊല്ലം ജില്ലയിൽ കിഴക്കേകല്ലട ദേശത്ത് ഉപ്പൂട് അമ്പാടി വീട്ടിൽ 1943 ജൂൺ 9-ന് ജനിച്ചു. കിഴക്കേ കല്ലടയിലും ശാസ്താംകോട്ടയിലും സ്കൂൾ വിദ്യാഭ്യാസം. കൊല്ലം. എസ്.എൻ.കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. 1966 മുതൽ 1967 വരെ നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ ലക്‌ചറർ. 1967 മുതൽ 2002 വരെ മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിൽ ലക്‌ചറർ,റീഡർ, വകുപ്പുമേധാവി എന്നീ പദവികളിൽ ജോലി ചെയ്തു. 1980 മുതൽ 1984 വരെ യു.ജി.സി.യുടെ എഫ്.ഐ.പി.ഫെലോഷിപ്പിൽ കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തി. 1984-ൽ പി.എച്ച്.ഡി. ലഭിച്ചു. 1985-ൽ കേരള യൂണിവേഴ്സിറ്റി റഷ്യൻ ഡിപ്പാർട്ടുമെന്റിൽ നിന്ന് റഷ്യൻ ഡിപ്ലോമ. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നാലുകൊല്ലം അക്കാദമിക് കൗൺസിൽ അംഗമായി 1988-ൽ തമിഴ്നാട് ഗവർണർ നോമിനേറ്റു ചെയ്തു. മധുരകാമാരാജ് യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ എട്ടു വർഷം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം. മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റിയുടെ ആരംഭം മുതൽ 2002 വരെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും, സ്റ്റാൻഡിംഗ് കമ്മിറ്റി ഓൺ അക്കാദമിക് അഫയേഴ്‌സ് അംഗവും ആയിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്ത്, സാഹിത്യ പ്രവർത്തക സഹകരണസംഘം എന്നീ സംഘടനകളിൽ ആജീവനാന്ത അംഗമാണ്. പ്രൊ.എസ്.ഗുപ്തൻ നായർ ഫൗണ്ടേഷൻ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. എഡ്ഗർ അല്ലൻപോയും മലയാള കാല്പനിക കവികളും എന്ന വിഷയത്തിൽ അമേരിക്കയിലെ ബർലിംഗ്ടൺ ലൈബ്രറിയിൽ പ്രോജക്ട് വർക്ക് ചെയ്തു. ഐൻസെറ്റയ്നിന്റെയും അമർത്യാസെന്നിന്റെയും ദർശനങ്ങളെ അടിസ്ഥാനമാക്കി മലയാളനോവലിലെ മാനവികവികാസം എന്ന വിഷയത്തിൽ യു.ജി.സി. അനുവദിച്ച മേജർ പ്രോജക്ട് 2010 സെപ്‌തംബറിൽ പൂർത്തിയാക്കി സമർപ്പിച്ചു.

കൃതികൾ: മിഥ്യ, കൂട്ടാങ്കാണി എന്ന ആദിവാസി നിർവാണസന്ധിയിൽ (കഥകൾ ), അക്കാനി, പൂർവ്വാശ്രമം, വനസ്ഥലി, അതിർത്തികൾ ലംഘിക്കുന്നവർ, അതിഥി ദേവോ ഭവ, ഗ്രൗണ്ട് സീറോ, മടക്കം, നിർവൃതി (നോവലുകൾ), നോവലും രാഷ്ട്രീയവും, ആത്മതത്ത്വത്തിന്റെ നിലവറകൾ (വിമർശനങ്ങൾ, പഠനങ്ങൾ).

ഭാര്യ          :   ജെ. സുശീല വാസുദേവൻ 

മക്കൾ       :   ജെ. എസ്. സംഗീത കൃഷ്ണകുമാർ 

                        ജെ.എസ്.നിരഞ്ജന രമേഷ് 

വിലാസം :   സൗഭാഗ്യ, റ്റി.സി. 82 / 1289, ഋഷിമംഗലം,

                       തിരുവനന്തപുരം -695035 

ഫോൺ    : 0471- 2576120, 9447777170 

Our Authors

Check out the authors profile to know more about their books