മാധവ് സുകുമാർ
കൊട്ടാരക്കര നെടുവത്തൂർ വിളയിൽ പുത്തൻവീട്ടിൽ ചെമ്പകക്കുട്ടിയമ്മയുടെയും അദ്ധ്യാപകനായിരുന്ന മാധവൻ ഉണ്ണിത്താന്റെയും അഞ്ച് മക്കളിൽ അഞ്ചാമനായി ജനനം. കൊട്ടാരക്കര പാലക്കുഴി സ്കൂളിലും,ബോയ്സ് ഹൈസ്കൂളിലും, സെൻറ് ഗ്രിഗോറിയോസ് കോളേജിലും, നിലമേൽ എൻ.എസ്.എസ്. കോളേജിലുമായി വിദ്യാഭ്യാസം. 1975-ൽ ചരിത്രം ഐച്ഛീകവിഷയമായി കേരള യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം. 1976 മുതൽ 1988 വരെ കൊട്ടാരക്കര ഔവർ ട്യൂട്ടോറിയലിൽ അദ്ധ്യാപനം. ഇതിനിടയിൽ ഉൾക്കടൽ മുതൽ പതിനഞ്ചോളം തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചു. കൊട്ടാരക്കരയിലെ സംസ്‌കാര എന്ന നാടകസമിതിയിലും കുറേക്കാലം അഭിനയിച്ചു. 2007-ൽ സ്വയം നിർമ്മിച്ച് സംവിധാനംചെയ്‌ത "ഒരു ഗ്രന്ഥശാല" (സി.പി.കെ.പി. ലൈബ്രറിയെപ്പറ്റി) ഒടുവിൽ വിഖ്യാതനടൻ കൊട്ടാരക്കര ശ്രീധരൻനായരെപ്പറ്റി നടൻ ഒരു മഹാനടൻ എന്ന ഡോക്യുമെന്ററിയും നിർമ്മിച്ചു. "ഖയലോം കാ ഗിത്" കിഷോർകുമാർ എന്ന വിഖ്യാതഗായകനെക്കുറിച്ചും "നിനൈത്താൽ ഇനിക്കും" എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചും ഒരു പരിപാടി അല്പകാലം മാത്രം പ്രവർത്തിച്ച ഗ്രീൻചാനലിൽ സംപ്രേക്ഷണം ചെയ്തിട്ടുള്ളതുമാണ്. കൂടാതെ "ഖയാൽ" എന്ന മ്യൂസിക് ആൽബവും "പൂക്കാരൻ തെരുവ്" ചെറുകഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
ഭാര്യ : ശ്രീകുമാരി
മക്കൾ : ശ്രീലക്ഷ്മി, സൂരജ് എസ്. നായർ (USA)
വിലാസം :
മാധവ് സുകുമാർ,
പുത്തൻ മംഗലം, ഇ.ടി.സി.റോഡ്,
കൊട്ടാരക്കര.
മൊബൈൽ ഫോൺ : 9447054062, 9446051346
Check out the authors profile to know more about their books