ലത മുടപുരം
തിരുവനതപുരം ജില്ലയിൽ, ചിറയിൻകീഴിലെ മുട്ടപ്പലത്ത് നെടുവേലിയിൽ നീലകണ്ഠന്റെ മകളും അദ്ധ്യാപികയുമായ എൻ.കെ. ഭാർഗ്ഗവിയുടെ പുത്രിയായി ജനനം. മുടപുരത്ത് കൊച്ചുവീട്ടിൽ അദ്ധ്യാപകനായ കുഞ്ഞൻവാദ്ധ്യാർ പിതാവ്. വർഷം 1940. പൂർണ്ണമായ പേര് കെ.ബി.ശ്രീ ലതാദേവി. മാതാപിതാക്കൾ ബാല്യത്തിലേ മരിച്ചു, കുടുംബത്തിന്റെ ഗൃഹനാഥത്വവും ഉത്തരവാദിത്വങ്ങളും ഏറ്റ് നിർവചിച്ചു. ജ്യേഷ്ഠ സഹോദരി അമ്മയുടെ വാത്സല്യം നൽകി.ഉത്തരവാദിത്വങ്ങളിൽ സഹയാത്രികയും. സ്വന്തം വിദ്യാഭ്യാസം നിർത്തി താഴെയും മുകളിലുമുള്ളവരെ വിദ്യാഭ്യാസം ചെയ്യിച്ചു. പ്രയത്നങ്ങൾ സഫലമായി. എല്ലാവർക്കും ഉന്നതവിദ്യാഭ്യാസവും ഉദ്യോഗങ്ങളും ലഭിച്ചു.അതിന്റെ മഹിമ ആ കാലഘട്ടത്തിന്റേത്. കഥാഭിരുചി അമ്മയിൽ നിന്ന്.
വിദ്യാഭ്യാസ യോഗ്യത ചരിത്രത്തിൽ ബിരുദം.പോലീസ് കമ്മീഷണർ ഓഫീസിൽ ജോലിയിലിരിക്കെ എഴുതിയ നിലാവിലലിഞ്ഞ മഞ്ഞുതുള്ളി എന്ന കഥ ശ്രദ്ധിക്കപ്പെട്ടു. കേരള എൻ.ജി.ഒ യൂണിയൻ നടത്തിയ കഥാമത്സരത്തിൽ അതിന് ഒന്നാം സ്ഥാനം. 1989 ൽ കൊല്ലത്തു വച്ചു നടന്ന സമരവാർഷികാഘോഷയോഗത്തിൽ വച്ച് സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിൽ നിന്ന് സമ്മാനം സ്വീകരിച്ചു. പിന്നീട് നിരവധി ചെറുകഥകൾ പ്രസിദ്ധീകരിച്ചു.
ഒന്നും പറയാനില്ലാതെയെന്ന ചെറുകഥാ സമാഹാരം 2011 ഡിസംബറിൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു. നിഴലുണക്ക് എന്ന കഥാസമാഹാരം പ്രിയദർശനി പബ്ലിക്കേഷൻസ് പുറത്തിറക്കി.
ഭർത്താവ് വക്കം ഗ്രാമത്തിൽ തോപ്പിൽ വീട്ടിൽ ജി.രാജപ്പൻ. ഒറീസയിൽ ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം (ഗൾഫിൽ) പതിനൊന്നു വർഷവും. 2000 മേയിൽ അന്തരിച്ചു. മക്കൾ ആശാരാജ്, ഡോ. ബിമൽ ആർ.എസ്. മരുമക്കൾ ഡോ. എസ്. ജയചന്ദ്രൻ, രജിത.ആർ. പേരക്കുട്ടികൾ രാഹുൽ, ആകാശ്, രോഹിത്.
സഹോദരങ്ങൾ : കെ.ബി. സുമംഗലാദേവി, കെ.ബി. രാധാദേവി, കെ.വിജയകൃഷ്ണൻ (അന്തരിച്ചു), കെ. രാമചന്ദ്രൻ.
വിലാസം: ലത, മുടപുരം, ശങ്കർനഗർ, 712,
കൈമനം പി.ഒ, തിരുവനന്തപുരം. 695 040.
ഫോൺ 0471 2492584. മൊ: 9496996330
Check out the authors profile to know more about their books