ദൃശ്യ-ശ്രവ്യമാധ്യമങ്ങൾക്കുവേണ്ടി ഒട്ടേറെ പരിപാടികൾ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. എസ്.എൽ.പുരം സദാനന്ദൻ, പാറപ്പുറത്ത്. പുസ്തക പ്രസാധനം: മാറുന്ന മുഖച്ഛായ എന്നീ ടെലി ഡോക്യുമെൻറികൾ ശ്രദ്ധിക്കപ്പെട്ടു. ഒന്നര ഡസനിലധികം റേഡിയോ നാടകങ്ങൾ രചിച്ചു. പി.ആർ.ശ്യാമള 'വ്യക്തിയും സാഹിത്യകാരിയും' എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർമാരിൽ ഒരാളായും മിശ്രവിവാഹസമിതി സിൽവർ ജൂബിലി സുവനീർ-2012 ന്റെ ചീഫ് എഡിറ്റർ ആയും പ്രവർത്തിച്ചു. വിവിധ സാഹിത്യശാഖകളിൽപ്പെട്ട ഒരു ഡസനോളം ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്തു. 2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് (രചനാവിഭാഗം) ജൂറിമെമ്പർ ആയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അസി: പ്രോവിഡന്റ് ഫണ്ട് ഓഫീസർ (തിരുവനന്തപുരം ജില്ല) ആയി 2010-മാർച്ചിൽ വിരമിച്ചു. ഒരു മാസികയുടെ അസോസിയേറ്റ് എഡിറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു.
- തരിശുനിലങ്ങൾക്കപ്പുറം (നോവൽ-1979), വഴിമുട്ടിയവർ (കഥകൾ-1979) വേനലിലെ സ്വപ്നങ്ങൾ (നോവൽ-1982), ബാലസാഹിത്യമഞ്ജരി (ബാലസാഹിത്യം-1987), ആശാന്റെ കാവ്യകഥകൾ (ബാലസാഹിത്യം- 1987), ടോൾസോയ് കഥകൾ (ബാലസാഹിത്യം-1987), മഹാനദി (നോവൽ-2000), സിനിമാക്വിസ്, പ്രശ്നോത്തരി-2004), യാത്രകൾ ഇങ്ങനെയൊക്കെയാണ് (കഥകൾ-2004). ആലയമണികൾ (നോവൽ -2005). സിനിമയുടെ നീതിസാരം (ചലച്ചിത്രകലാപഠനം-2006), വാടകവീടുകൾ (കഥകൾ-2010) നാടകം കലയും കാഴ്ചയും (നാടകകലാ പഠനം-2013) മൗസലപർവം(നോവൽ-2015), ചലച്ചിത്രം : അടരുകളും അടിവേരുകളും (ചലച്ചിത്ര കലാപഠനം-2015), ഇംഗ്മാർബർഗ്മാൻ (ലഘു ജീവചരിതം-2016), നാടകത്തിന്റെ നാനാർത്ഥങ്ങൾ (നാടകകലാപഠനം-2017), സിനിമയുടെ വ്യാകരണ ഭേദങ്ങൾ (ചലച്ചിത്രകലാപഠനം-2021), അച്യുതൻകുട്ടി ആരായിരുന്നു? (നാടകം- 2021) എന്നിവയാണ് കൃതികൾ.
പുരസ്കാരങ്ങൾ:
- കേരളകലാ സാഹിത്യസമിതി അവാർഡ് (2005-മഹാനദി), മിശ്രവിവാഹസമിതി പുരസ്കാരം, വഞ്ചിനാട് കലാവേദി അംഗീകാരം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ്( 2006-സി നിമയുടെ നീതിസാരം), തിക്കുറിശി ഫൗണ്ടേഷൻ അവാർഡ്, ശ്രഷ്ഠ ഭാഷാ മലയാളം സാംസ്കാരികവേദി അവാർഡ് (2015- നാടകം : കലയും കാഴ്ചയും) ഫിലിം ക്രിട്ടിക്സ് അവാർഡ്, ശ്രഷ്ഠഭാഷാ മലയാളം സാംസ്കാരിക വേദി അവാർഡ് (2016-ചലച്ചിത്രം : അടരുകളും അടിവേരുകളും) മുതലായവ.
ഭാര്യ : റ്റി.ശ്യാമള അമ്മ
മക്കൾ : എസ്.ലോററ്റ്, എസ്.ലോവൽ, എസ്.തനൂജ ശരൺ
മരുമക്കൾ : എസ്.മിനിലോററ്റ്, എസ്.ശരൺകുമാർ
പേരക്കുട്ടികൾ : പൂജലോററ്റ്, നിരഞ്ജൻ ശരൺ,
അമർനാഥാവൽ,നേഹലോററ്റ്, നിവേദ് ശരൺ
മേൽവിലാസം :
ഗൗരീശങ്കരം, ജനശക്തിനഗർ-74.
ബി, പോങ്ങുംമൂട്, മെഡിക്കൽകോളേജ്, പി.ഒ.,
തിരുവനന്തപുരം-695011.
ഫോൺ: 9446492457.
Check out the authors profile to know more about their books