ഡോ. ലതിക രാജേഷ് കെ.കെ. വാസുവിൻ്റെയും എസ്. വി. കമലാദേവിയുടെയും മകളായി 1973 ഫെബ്രുവരി 13ന് തിരുനാവായയിൽ ജനനം. ഏഴു വയസ്സിൽ, കുടുംബജീവിതം മാസിക ബാലപംക്തിയിൽ ആദ്യ കഥ. സ്കൂൾതല ലിറ്റററി ചാമ്പ്യൻ
ഇന്റർനാഷണൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് കഥാമത്സരത്തിൽ ഒന്നാം സമ്മാനം. കഥ/കവിത വിഭാഗത്തിൽ യുവജനോത്സവ മത്സരങ്ങളിൽ അനവധി സമ്മാനങ്ങൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനതല സാഹിത്യ മത്സരത്തിൽ ഇംഗ്ലീഷ് കവിത വിഭാഗം ഒന്നാം സമ്മാനം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യ കവിത.
കോളേജ് മാസികകൾ, ഐ.എം.എ. സാംസ്കാരിക വിഭാഗം പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ കൃതികൾ. "കന്മദം' എന്ന കവിത ബ്ലോഗിൽ സജീവം. തിരുവനന്തപുരത്ത് സ്കൂൾ, കോളേജ് വിദ്യാഭ്യാസം, റാങ്കോടെ എസ്. എസ്.എൽ.സി. ഗവൺമെന്റ് വിമെൻസ് കോളേജിൽ നിന്ന് പ്രീഡിഗ്രി,
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ് വിദ്യാഭ്യാസം (എം.ബി.ബി.എസ്,എം. എസ് ഓഫ്താൽമോളജി ബിരുദങ്ങൾ). ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നും FRCS ബിരുദം. ഇപ്പോൾ തൃശൂർ അമല മെഡിക്കൽ കോളേജിൽ നേത്രരോഗവിഭാഗം പ്രാഫസർ ആയും ഡോക്ടർ ആയും സേവനമനുഷ്ഠിക്കുന്നു.
ഡോ. എം. ആർ. ഗോവിന്ദൻ്റെ മകൻ ഡോ. രാജേഷ് എം.ജി. ആണ് ഭർത്താവ്.
മക്കൾ -മേഘ, വർഷ.
ഡോ ലതിക രാജേഷ്
"തണൽ', എം.ജി. നഗർ
ചെമ്പുക്കാവ്, തൃശൂർ -680020
Ph -9400987731
email-lathika.vk@gmail.com
Check out the authors profile to know more about their books