"Welcome to Prabhath Books, Since 1952"
What are you looking for?

എല്‍. എഫ്‌. പാൽമർ

തലയോലപ്പറമ്പ്‌ ഹൈസ്‌ക്കൂള്‍, പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും അമേരിക്കയില്‍ നിന്ന്‌ ലൈബ്രറി സയന്‍സില്‍ മാസ്റ്റേഴ്സ്‌ ബിരുദവും ബിസിനസ്സ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ പി.എച്ച്‌. ഡിയും നേടി. അമേരിക്കയിലെ ആദ്യ മലയാള പത്രമായ പ്രഭാതത്തിന്റെ (1979) സ്ഥാപകനും പത്രാധിപരുമായിരുന്നു. 1992 ല്‍ മോചനം (ചെറുകഥ) യ്ക്കും

2004 ല്‍ വിയോഗം (ചെറുകഥാ സമാഹാരം, 2010 ല്‍ ദഹനബലി (നോവല്‍)നും `ഫൊക്കാനോ അവാര്‍ഡു'കളും ദഹനബലിക്ക്‌ 2011 ല്‍ 'ഫോമ' അവാര്‍ഡും ലഭിച്ചു. ഡോളറിന്റെ നാട്ടില്‍, അമേരിക്കന്‍ കൊച്ചുണ്ണി, സോഫ്‌റ്റ്‌വെയര്‍ വധു, പശുവിന്റെ ഡയറിക്കുറിപ്പുകള്‍, ദൈവത്തിന്റെ നാട്ടിലൊരവധിക്കാലത്ത്‌ (ഹാസ്യകഥകള്‍), സംക്രമം, മനസ്സറിയാതെ, ദഹനബലി (നോവല്‍), വിയോഗം, ഈ കഥ ഇങ്ങനെ (ചെറുകഥകള്‍), കെന്നഡി എയര്‍പോര്‍ട്ട്‌(ലഘുനാടകം), അക്കിത്തയിലെ അത്ഭുതമാവ്‌, സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ (ദൈവികം) എന്നിവ പ്രധാന കൃതികള്‍.

Our Authors

Check out the authors profile to know more about their books