ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമത്തിൽ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനനം. 1953 ജൂൺ 21 ന് ഒരു സമരാത്ര ദിനത്തിൽ രാത്രി 12.00 മണിക്ക് പുല്ലന്തറ പത്മനാഭന്റെയും കമലാക്ഷിയുടേയും ഏഴ് മക്കളിൽ രണ്ടാമനായി ജനിച്ചു. 6 വയസ്സ് മുതൽ വാക്കുകൾ കവിതകളാക്കി ചേർത്തു തുടങ്ങി എന്ന് പറഞ്ഞറിയുന്നു. എഴുപതോളം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976 ആഗസ്റ്റിൽ മലയാളം M.A ക്ലാസ്സിൽ രണ്ടാം വർഷ വിദ്യാർത്ഥിയായി മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ തൊട്ടിപ്പുറത്തെ മതിലിനു ഉള്ളിലെ എറണാകുളം ജില്ലാ ട്രഷറിയിൽ ജൂനിയർ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. ജില്ലാ ട്രഷറി ഓഫീസറായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വരിമിച്ചു.
മരിക്കുമ്പോൾ - 58 വയസ്സ്.\
ഭാര്യ - ഐഷ,
മക്കൾ - രതീഷ്, രമേഷ് രവി.
ജീവിച്ചിരുന്നപ്പോൾ സ്വതസിദ്ധമായ മടികൊണ്ട് പുസ്തക മിറക്കാൻ സാധിച്ചില്ല. മകൻ രമേഷ് രവിയുടേയും മരുമകനു P.K രാജീവിന്റേയും ശ്രമഫലമാണ് ഈ കവിതാ സമാഹാരം. പുസ്തക ത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ സദയം ക്ഷമിച്ച് സഹകരിക്കുക.
Check out the authors profile to know more about their books