"Welcome to Prabhath Books, Since 1952"
What are you looking for?

ഏറ്റുമാനൂർ ശിവകുമാർ

     1955-ൽ ഏറ്റുമാനൂരിൽ ജനിച്ചു. ഇരുപതാമത്തെ വയസ്സു മുതൽ ബാലസാഹിത്യരചനകളിലൂടെ സാഹിത്യരംഗത്ത്. ആഗ്രഹിച്ച ജോലിയായ പത്രപ്രവർത്തനവും ഇക്കാലത്ത് തുടക്കമിട്ടു. ജനതാ മെയിൽ എന്ന ദിനപ്പത്രത്തിൽ കുറച്ചുകാലം. ആ പ്രസിദ്ധീകരണം നിലച്ചപ്പോൾ “മാമാങ്കം' വാരികയുടെ എഡിറ്ററായി. പിന്നീട് ബാലപ്രസിദ്ധീകരണ ങ്ങളായ "മുത്തശ്ശി', "ബാലമംഗളം' ഇവയിൽ. ഇക്കാലത്തുതന്നെ ആനു കാലികങ്ങളിൽ നിരന്തരം എഴുതാനാരംഭിച്ചിരുന്നു. സാമൂഹികനോവ ലുകളായിരുന്നു അവ. "ശ്യാമയാമങ്ങൾ' എന്ന മാന്ത്രികനോവൽ ഒരു വഴിത്തിരിവായിരുന്നു. നാൽപ്പതിലേറെ മാന്ത്രികനോവലുകളിലൂടെ പുതിയൊരു സാഹിത്യശാഖതന്നെ പ്രചാരത്തിലെത്തിച്ചു. ബാലസാഹിത്യം നോവൽ, മാന്ത്രികനോവൽ എന്നിവയിലൊക്കെയായി നൂറ്റിനാൽപതിലേറെ കൃതികൾ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്, കന്നട ഭാഷകളിൽ അനേകം മാന്ത്രികനോവലുകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. "നാട്ടുവിശേഷം' എന്നൊരു സിനിമയുടെ രചന നിർവ്വഹിച്ചു. "ആയില്യം കാവ്', "തിരുവാതിര' എന്നീ നോവലുകൾ സീരിയലുകളായി. 2015-ൽ "മാതൃഭൂമിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ "ദേവാമൃതം' ആദ്ധ്യാത്മിക മാസികയുടെ ചീഫ് എഡിറ്ററാണ്. 

ഭാര്യ                 :    ജയശ്രീ 

മക്കൾ              :   ശ്രീകല, ശ്രീജിത്ത് 

വിലാസം        :    കുമാരനല്ലൂർ പി.ഒ,

                               കോട്ടയം 686 016

                               മൊബൈൽ: 9495672633



Our Authors

Check out the authors profile to know more about their books