"Welcome to Prabhath Books, Since 1952"
What are you looking for?

വി. ചന്ദ്രബാബു

        1947 ഏപ്രിൽ 28-ന് തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവ് ആർ. വേലായുധൻ ആചാരി. മാതാവ് സി. അമ്മുക്കുട്ടി. അതിയന്നൂർ യു.പി. സ്കൂൾ, നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹൈസ്കൂൾ, തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം. അധ്യാപക പരിശീലനകോളെജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം, മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം, അധ്യാപക പരിശീലനത്തിൽ ബിരുദം.


- തിരുവനന്തപുരം ഗവ.മോഡൽ ഹയർസെക്കന്ററിസ്കൂൾ അധ്യാപകനായി 2002-ൽ വിരമിച്ചു. 


പ്രസിദ്ധീകരിച്ച കൃതികൾ -

മേഘസന്ദേശം-മൂലവും വിവർത്തനവും - കേരള സർക്കാരിന്റെ ധനസഹായം ലഭിച്ച കൃതി (1974)


എൻ. കൃഷ്ണപിള്ളയും സാംസ്കാരികരംഗവും - സമ്പാദനവും സംശോധനവും നിർവഹിച്ച മൂന്നുപേരിൽ ഒരാൾ - (1987) എഴുത്തച്ഛൻ കൃതികളുടെ കലാസൗന്ദര്യം-കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചൻ സ്മാരക പുരസ്കാരം ലഭിച്ച പ്രബന്ധം (1982) ആശാന്റെ കാവ്യദർശനം (പഠനം) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (2017), മർമ ശാസ്ത്ര മഹാർണവം (ചികിത്സാശാസ്ത്രം) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (2017), കാവ്യകലാമർമജ്ഞനായ കിളിപ്പാട്ടുകാരൻ (പഠനം) കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം (2018), കളിപ്പാവ (ബാലകവിതകൾ) പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം (2019), ആശാന്റെ പദ്യകൃതികൾ-പദ കോശനിഷ്ഠമായ ഒരു പഠനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (2020) മഹാഭാരതം ഒരു കണ്ണീർക്കടൽ (വിമർശ പഠനം) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (2020). 


ഭാര്യ - : പരേതയായ എം. ഇന്ദിര 

മകൻ : സി.ഐ. ഷിജു ബാബു 

മരുമകൾ : എം. ആർ, രശ്മി

ചെറുമകൾ : എസ്. ആർ. അപർണ്

 വിലാസം

ആർദ്ര, താമരവേലി കോംപൗണ്ട്.

തൈക്കാട് പി.ഒ., തിരുവനന്തപുരം-14 

ഫോൺ: 0471-2327633, 94007606233

Our Authors

Check out the authors profile to know more about their books