"Welcome to Prabhath Books, Since 1952"
What are you looking for?

വിനയൻ വടയാറ്റൂർ

     തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം മേലാംകോട് (മനുകുലാദിച്ചമംഗലം ദേശം വടയാറ്റൂർ എന്ന പഴയ സ്ഥലനാമം) കെ ഭാസ്കരൻ പി. രാധാ ദമ്പതികളുടെ മകനായി ജനിച്ചു. ചിത്ര, മോഹൻലാൽ,മായ പ്രദീപ്, എന്നിവർ സഹോദരങ്ങളും, ആദിദേവ് അനന്തിരവനുമാണ്. പ്രാവച്ചമ്പലം  മാർഗിഗോറിയസ്, നേമം യു.പി.എസ്.സെൻട്രൽ ഹൈസ്കൂൾ അട്ടക്കുളങ്ങര എന്നിവിടങ്ങളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം. ധനുവച്ചപുരം ടി.എം.എൻ.എസ്.എസ്സിൽ നിന്ന് ബിരുദാനന്തര ബിരുദവും ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കംപ്യൂട്ടർ അടിസ്ഥാന വിദ്യാഭ്യാസവും നേടി. ഇപ്പോൾ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ, ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി എന്നിവയുടെ വക്താവായി പ്രവർത്തിച്ചു വരുന്നു.

കൃതികൾ:

സീറോ പോയിന്റ് (നോവൽ) 

മണിമന്ദിരം (നോവൽ) 

അനന്തസിദ്ധി (നോവൽ)

 സീതമാർ പഠിക്കുന്നില്ല (കഥകൾ) 

രുദ്രമാനസം (നോവൽ)


മേൽവിലാസം:

Vinayan Vadayattur

"Revathy" 

Near Ponnumangalam L.P.S. 

Nemom P.O. Thiruvananthapuram-695020

Mob:9995004892 

email: vinayanvadayattur@gmail.com


Our Authors

Check out the authors profile to know more about their books