"Welcome to Prabhath Books, Since 1952"
What are you looking for?

ജോസ്‌ പനച്ചിപ്പുറം

സ്വദേശം കോട്ടയം ജില്ലയിലെ വാഴൂര്‍. `പനച്ചി' എന്ന തൂലികാ നാമത്തില്‍ ആനുകാലികങ്ങളില്‍ ആക്ഷേപഹാസ്യ പംക്തി കൈകാര്യം ചെയ്യുന്നു.

പ്രധാനകൃതികള്‍ : നോവല്‍ – സ്വന്തം, ആര്‍ദ്രം, കാറ്റാടിയുടെ ഗീതം, അലിഖിതം, മാന്‍പേടക്കുന്നിലെ സീത, കണ്ണാടിയിലെ മഴ, അജ്ഞാതന്റെ സുവിശേഷം, ഈ–രൗദ്രം, കടമറ്റം ചിട്ട. കഥാസമാഹാരങ്ങള്‍ – ആഷാഢം, എഴുതപ്പെട്ടിരിക്കുന്നതു പോലെ, ധാരാവി, ഇരുപത്തിയാറാമത്തെ കത്തി, 7, ജഹാംഗീര്‍ റോഡ്‌, ചെങ്ങന്നൂരിനും തിരുവല്ലക്കുമിടയില്‍ എവിടെയോ, ചെമ്പകക്കുട്ടി രണ്ടാമള്‍, ആര്‍ക്കമിഡീസ്‌ ദുരന്തം. നോവലൈറ്റുകള്‍ – കഥയില്‍ ഇല്ലാത്ത ഒരാള്‍, ഉത്തമപുരുഷനും സ്‌ത്രീപക്ഷവും. പംക്തി സമാഹാരങ്ങള്‍ – തരംഗങ്ങളില്‍ പനച്ചി, സ്‌നേഹപൂര്‍വ്വം പനച്ചി, വട കൊടുത്തും വടി കൊടുത്തും, സത്യത്തിനൊരു പൊന്നാട, ചില നേരങ്ങളിലെ നമ്മള്‍. പത്രപ്രവര്‍ത്തനം – പത്രരൂപകല്‌പനയെക്കുറിച്ചുള്ള പ്രൊഫഷണല്‍ ഗ്രന്ഥം.

ബഹുമതികള്‍ : കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ (2 തവണ), സമസ്‌ത കേരള സാഹിത്യ പരിഷത്‌ അവാര്‍ഡ്‌, മികച്ച പത്രസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ്‌, കോളമിസ്റ്റിനുള്ള അവാര്‍ഡ്‌, ജെ.കെ.വി പുരസ്‌കാരം, മാധ്യമ അവാര്‍ഡ്‌, സി.എച്ച്‌ മുഹമ്മദ്‌ കോയ മീഡിയ അവാര്‍ഡ്‌, കേശവദേവ്‌ സാഹിത്യ പുരസ്‌കാരം.

Our Authors

Check out the authors profile to know more about their books