ജനനം: മേയ് 31, 1943. തൃശൂർ ജില്ലയിൽ കിള്ളിമംഗലത്ത്.
മാതാവ്: പരേതയായ കാറാത്ത് കുഞ്ഞിമാളു അമ്മ.
പിതാവ്: പരേതനായ പി. നാരായണൻ നായർ. (കമ്മ്യൂണിസ്റ്റ് നേതാ - മുൻ എം.പി. യും).
കിള്ളിമംഗലം എൽ പി സ്കൂൾ, പാഞ്ഞാൾ ജി.എൻ.ബി.വി, ചേലക്ക എസ്.എം.ടി.എച്ച്.എസ്, തൃശൂർ വിവേകോദയം സ്കൂൾ, തൃശൂർ കേരള വർമ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
60 വർഷമായി പ്രത്രപ്രവർത്തകൻ. നവജീവൻ പ്രതത്തിൽ നിന്നാണ് തുടക്കം (തൃശൂർ), കേരളശബ്ദം വാരിക, തൃശൂർ എക്സ്പ്ര സ്സ്, ആകാശവാണി, മെയിൻ സ്ട്രീം എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷം 1976-ൽ മാത്യഭൂമിയിൽ ചേർന്നു. ഡെപ്യൂട്ടി എഡിറ്ററായി 2002-ൽ വിരമിച്ചു. അതിനുശേഷം ജനയുഗം പത്രത്തിലും, നവയുഗം വാരികയിലും. ജനയുഗത്തിൽ പ്രതാധിപരായും പ്രവർത്തിച്ചു. ഇപ്പോൾ നവയുഗം പത്രാധിപർ. തൃശൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് , പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം യൂണിറ്റ് വൈസ് പ്രസിഡന്റ് , തിരുവനന്തപുരം പ്രസ്സ് ക്ലബ് ട്രഷറർ, കേസരി ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
വിവേകോദയം സ്കൂൾ ലീഡർ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, എ.ഐ.എസ്.എഫ്. തൃശൂർ ജില്ലാ സെക്രട്ടറി, ഇസ്കഫ്, ഇൻഡോ ജി. ഡി. ആർ. ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ എന്നിവയുടെ കമ്മിറ്റി അംഗമായിരുന്നു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഏറ്റവും നല്ല പത്രപ്രവർത്തകനുള്ള പ്ലാറ്റൂൺ (തൃശൂർ) അവാർഡ്, വി.കെ. രാജൻ സ്മാരക അവാർഡ് എന്നിവ ലഭിച്ചിരുന്നു. അംബേദ്കർ സ്മാരകമായി ഹയസ്റ്റ് പ്രൊവിഷ്യൻസി അവാർഡ് ലഭിച്ചു. കാൽ നൂറ്റാണ്ടിലേറെ നിയമ സഭാ നടപടികൾ റിപ്പോർട്ട് ചെയ്തതിന് പന്ത്രണ്ട് പത്രലേഖകർക്കൊപ്പം അവാർഡ് ലഭിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം, പ്രസ്സ് ക്ലബ്ബ് ട്രിവാൻഡ്രം. യുവകലാസാഹിതി എന്നീ സംഘടനകളും അവാർഡുകൾ നൽകി ആദരിച്ചിരുന്നു.
കെ. ആർ. നാരായണൻ, എ.കെ.ജി., ഇ.എം.എസ്., സി. അച്യുതമേനോൻ എം.എൻ. ഗോവിന്ദൻ നായർ, കെ.കരുണാകരൻ, എ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി അഭിമുഖസംഭാഷണം നടത്തി പ്രതങ്ങളിൽ പ്രസിദ്ധീകരിചിരുന്നു. നൂറുകണക്കിന് ലേഖനങ്ങൾ വിവിധ വാരികകളിലും ദിനപത്രങ്ങളിലും പ്രസിദ്ധീകരിച്ചു. മാതൃഭൂമിയുടെ തൃശൂർ എഡിഷനിൽ സൂര്യൻ എന്ന തൂലികാ നാമത്തിൽ ചിലമ്പൊലി എന്ന് പ്രതിവാര പംക്തി കൈകാര്യം ചെയ്തിരുന്നു. കുട്ടികൾക്കുവേണ്ടി മഹാത്മാഗാന്ധി എന്ന ഗ്രന്ഥം പ്രസി ദ്ധീകരിച്ചു. അമേരിക്കൻ വിശേഷങ്ങൾ, 50 വർഷം എന്നിവയാണ് പ്രസിദ്ധീകരിച്ച് മറ്റു കൃതികൾ.
ഭാര്യ : ലക്ഷ്മി പ്രഭാകരൻ (റിട്ട. എൽ.ഐ.സി. മാനേജർ)
മക്കൾ : നാരായണൻകുട്ടി (ജയൻ-യു.എസ്),
ആശ പ്രഭാകരൻ (അസി. പ്രൊഫ. വിമൻസ് കോളേജ്).
മരുമക്കൾ : ചന്ദ്രലേഖ (യു. എസ്.),
കെ.എൻ. ബാലഗോപാൽ, ധനകാര്യ വകുപ്പുമന്ത്രി.
പേരക്കുട്ടികൾ : കല്യാണി, നന്ദകിഷോർ, ശ്രീഹരി.
വിലാസം:
ഫ്ളാറ്റ് നമ്പർ 5 ഡി, ആർടെക്-ഫ്ളോറെൻസ, - പൊട്ടക്കുഴി ജംഗ്ഷൻ,
പട്ടം, തിരുവനന്തപുരം.
മൊബൈൽ നമ്പർ : 9847505611.
Check out the authors profile to know more about their books