1953 -ൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ മംഗലംകരയിൽ ജനനം. മംഗലം ഗവ. സ്കൂളിലും വർക്കല എസ് എൻ കോളേജിലും, ആലപ്പുഴ എസ് ഡി കോളേജിലുമായി വിദ്യാഭ്യാസം. അതിനുശേഷം അട്ടപ്പാടിയിൽ എസ്റ്റേറ്റ് തൊഴിലാളിയായും നിർമാണ തൊഴിലാളിയായും ജോലി ചെയ്തു. സൈലന്റ് വാലി മരങ്ങൾക്ക് അടയാള നമ്പർ കൊത്തുന്ന ഫോറസ്റ്റ് ഹെൽപ്പറായും പിന്നീട് കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായും കാർക്കായും ജോലിചെയ്തു. 1984-ൽ നിയമപഠനം പൂർത്തിയാക്കി ആലപ്പുഴയിൽ അഭിഭാഷക നായി, അഭിഭാഷകവ്യത്തിയിൽ സജീവമാണ്. ഒപ്പo രാഷ്ട്രിയ പ്രവർത്തനവും ട്രേഡ് യൂണിയൻ പ്രവർത്തനവും നടത്തുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ്. പ്ലാച്ചിമടയിൽ ജലചൂഷണത്തിനും മലിനീകരണത്തിനുമെതിരായ പോരാട്ടത്തിനു പിന്തുണ നൽകിയ ഐക്യദാർഡ്യസമിതിയുടെ സംസ്ഥാന വൈസ് പ്രിസിഡന്റ് എന്ന നിലയിൽ സമരരംഗത്തു സജീവമായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി തരിശുകിടന്ന റാണി ചിത്തിര പാഠശേഖരങ്ങളിലെ നെൽകൃഷി പുനരുദ്ധാരണത്തിനായുള്ള സർക്കാർ സമിതിയിൽ അംഗമായും പാഠശേഖരസമിതി സെകട്ടറിയായും കാർഷി കമേഖലയിലും സജീവമാണ്.
ആറ് പുസ്തകങ്ങളുടെ കർത്താവാണ് അഡ്വ. വി. മോഹൻദാസ്.
കൃതികൾ : സംവരണത്തിലെ കതിരും പതിരും, 23 കരാർ കാണാപ്പുറങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചിരുന്നില്ലെങ്കിൽ, തൊഴിൽ നിയമങ്ങളിലെ മുതലാളിത്ത സംരക്ഷണം, നാരായണഗുരു ദൈവവും ദൈവനിഷേധിയും, രാമായണം നഷ്ടപ്പെട്ടവരുടെ സമരചരിത്രo, എന്നിട്ടുമെന്തേ 4-ൽ സി.പി.ഐ. ഭിന്നിച്ചു.
വിലാസം : ചന്ദ്രപ്പൻ ഭവൻ, കോർട്ട് റോഡ്, കിടങ്ങാംപറമ്പ്, ആലപ്പുഴ
മൊബൈൽ : 9447715509
Check out the authors profile to know more about their books