"Welcome to Prabhath Books, Since 1952"
What are you looking for?

ഡോ. പി. എൻ. ഗംഗാധരൻ നായർ

        കൊട്ടാരക്കരയിൽ ജനനം. അച്ഛൻ പത്മനാഭപിള്ള, അമ്മ ജാനകിയമ്മ.  കൊട്ടാരക്കര ബോയ്സ് ഹൈസ്ക്കൂൾ കൊല്ലം എസ്വ. എൻ  കോളജ്, സാഗർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി വിവിധ എൻ.എസ്.എസ്. കോളജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ. നിലമേൽ  എൻ.എസ്.എസ്. കോളജിൽ നിന്നും വിരമിച്ചു. തുടർന്ന് ചടയമംഗലം 'മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആന്റ ടെക്നോളജിയിൽ HOD ആയും, അഞ്ചൽ സെന്റ് ജോൺസ് സെൻട്രൽ  സ്കൂൾ, കൊട്ടാരക്കര യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യാട്ട് ഓഫ് ജി (UIT) എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 'കൊട്ടാരക്കര സംസ്കാര' എന്ന കലാ ശാസ്ത്ര സാഹിത്യ 'സാംസ്കാരിക വേദി', “കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടണ്ടേഷൻ എന്നിവയുടെ ചെയർമാനായും, കൊട്ടാരക്കര താലൂക്ക്, ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്, കേരള ഉപഭോക്ത്യ ഫെഡറേഷൻ എന്നിവയിലും സജീവമായി പ്രവർത്തിച്ചുവരുന്നു. വിവിധ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.

വിസ്മയ മുഹൂർത്തങ്ങൾ (ലേഖന സമാഹാരം), വിസ്മയ ജാലകം വിജ്ഞാന കിരണങ്ങൾ (വൈജ്ഞാനികം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ                 :    ഇന്ദിരാനായർ 

മകൻ               :    രഞ്ജിത്ത് ഗംഗൻ 

മരുമകൾ       : പ്രിയ രണ്ജിത്ത് 

 ചെറുമകൾ  : കീർത്തന രജിത്ത് ഗംഗൻ

                                കൈലാസ് രഞ്ജിത്ത് ഗംഗൻ 

വിലാസം   :

                ധരത്, തമ്പുരാൻ നഗർ

                പുലമൺ പി.ഓ., കൊട്ടാരക്കര - 691531 

ഫോൺ         :  9447340332 


Email                 : drgangannair@gmail.com




Our Authors

Check out the authors profile to know more about their books