തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പേരയം എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ വി. ജനാർദ്ദനൻ നായർ, 'അമ്മ കെ. തങ്കമണി. ഇളവട്ടം ബി.ആർ എo ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി നോക്കുന്നു. ആൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എകെഎസ് ടിയു)ൻ്റെ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ആണ്. ഭാര്യ അശ്വതി. മക്കൾ വിദ്യാർത്ഥികളായ നിരഞ്ജൻ, ദേവരഞ്ജൻ. സഹോദരി ഷീജ. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്. 'അച്ഛൻ തന്ന ചെരുപ്പുകൾ', 'ഒരു മുടിഞ്ഞ കല്യാണം' എന്നീ കഥകൾ പ്രസിദ്ധീകരിച്ചു. നിരവധി ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വിലാസം : മണിവീണ, നാഗച്ചേരി, ആനാട് പി.ഒ., പിൻ - 695541 നെടുമങ്ങാട്.
ഫോൺ : 9446555915
Email - bijutjperayam@gmail.com
Check out the authors profile to know more about their books