"Welcome to Prabhath Books, Since 1952"
What are you looking for?

ഡോ.അഞ്ചൽ ദേവരാജൻ നായർ

അഞ്ചൽ-കടവറം നന്ദനത്തിൽ പരേതരായ ശീ.ഭാസ്ക്കപിള്ളയുടേയും ശ്രീമതി ദേവകിയമ്മയുടേയും മകനായി 1955-ൽ  ജനനം. അലയമൺ എം.റ്റി.യു.പി.എസ്സ്, അഞ്ചൽ ഈസ്റ്റ് എച്ച്.എസ്സ് സെന്റ് ജോൺസ് കോളേജ് അഞ്ചൽ, മൗണ്ട് താബോർ ട്രെയനിംഗ് കോളേജ് പത്തനാപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, മികച്ച അധ്യാപകർക്കായി നൽകപ്പെടുന്ന ഓണററി ഡി.ലിറ്റ് അവാർഡ് എന്നിവ കരസ്ഥമാക്കി. മുപ്പത്തിരണ്ടു വർഷത്തെ അധ്യാപകവൃത്തിക്കു ശേഷം 2011-ൽ ഇടമൺ വി.എച്ച്.എസ്സ്.എസ്സ്.പ്രിൻസിപ്പലായി വിരമിച്ചു. കലാ സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ദേശീയ പുരസ്കാരത്തിന് 2016-ൽ അർഹനായി. അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ "സേവാനിരതാ' പുരസ്കാരം 2014-ൽ ലഭിച്ചു. നവോത്ഥാന ശ്രഷ്ഠാ പുരസ്കാരം, അംബേദ്കർ ജ്യോതി പുരസ്കാരം, മകരം മാസിക പുരസ്കാരം, നവോത്ഥാന സംസ്കൃതി പുരസ്കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. മികച്ച നാടക നടനും സംവിധായകനുമാണ്. ഭാസനാടക പഠന കേന്ദ്രം സംസ്ഥാന സെക്രട്ടറി, അഞ്ചൽ ഐ. ഹാരിസ് ഗ്രന്ഥശാലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കരു കോൺ നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പലാണ്. പ്രഥമ ചെറു കഥാ സമാഹാരമായ "ശാന്തിതീരം' 2016-ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് 2018-ൽ "ഉതിർമണികൾ' എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിരുന്നു.

ഭാര്യ : സുഷമാദേവി

 മക്കൾ - : സോജിഷ്, ഷോണിരാജ്, നിതീഷ് രാജ്

വിലാസം :

-                   നന്ദനം കടവറം, കരുകോൺ പി.ഒ.,

  അഞ്ചൽ, കൊല്ലം.


 ഫോൺ - 9495132168 

E-mail : devarajannair12345@gmail.com


Our Authors

Check out the authors profile to know more about their books