"Welcome to Prabhath Books, Since 1952"
What are you looking for?

കെ. പ്രകാശ് ബാബു

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ തലവൂർ പഞ്ചായത്തിൽ ജനനം. സി.പി.ഐ. യുടെ കൊല്ലം ജില്ലയിലെ ആദ്യകാല നേതാക്കളിൽ ഒരാളും  കിസാൻസഭ  നേതാവും ആവണീശ്വരം ഹൈസ്ക്കൂളിൽ അദ്ധ്യാപകനുമായിരുന്ന സഖാവ് ജി.കഷ്ണപിള്ളയാണ് പിതാവ്. മാതാവ് ജി. അംബുജാക്ഷി അമ്മ ആവണീശ്വരം ഹൈസ്കൂളിൽ അദ്ധ്യാപികയായിരുന്നു. പ്രൈമറി വിദ്യാഭ്യാസം തലവൂർ ഗവ: യു .പി.എസിലും, ഹൈസ്കൂൾ വിദ്യാഭ്യാസം തലവൂർ ദേവി വിലാസം , ഹൈസ്കൂളിലും, കോളേജ് വിദ്യാഭ്യാസം എസ്.എൻ. കോളേജ് പുനലൂർ, മൗണ്ട് ടാബോർ ട്രെയിനിംഗ് കോളേജ് പത്തനാപുരം, ലോ അക്കാദമി ലോ കോളേജ് തിരുവനന്തപുരം  എന്നിവിടങ്ങളിലും നടത്തി. മഞ്ഞക്കാല യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായുളള ഔദ്യേഗിക ജീവിതം നിയമപഠനത്തിനുശേഷം അഭിഭാഷക വൃത്തിയിലേക്ക് മാറ്റി. തുടർന്ന് കൊല്ലം, പുനലൂർ കോടതികളിലെ അഭിഭാഷകൻ. ആവണീശ്വരം സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി 1987 മുതൽ 2002 വരെ സേവനമനുഷ്ഠിച്ചു. പത്തനാപുരം താലൂക്ക് മാർക്കറ്റിംഗ് സഹകരണസംഘത്തിന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലാ സഹകരണ ആശുപ്രതി (മുഖത്തല) യുടെ പ്രസിഡന്റായിരുന്നു. കേരള നിയമസഭയിൽ 1991 മുതൽ 2001 വരെ പത്തനാ പുരം അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ആയിരുന്നു. കമ്മറ്റി ഓഫ് സബോർഡിനേറ്റ് ലെജിസ്ട്രേഷന്റെ ചെയർമാനായി 1996 മുതൽ 2001 വരെ പ്രവർത്തിച്ചു. കേരള സർവ്വകലാശാല സെനറ്റ് അംഗമായും, പ്രൊഫ.. എസ്. ബി. സെൻ ചെയർമാനായുള്ള ഡീ സെൻട്രലൈസേഷൻ കമ്മറ്റി (സെൻ കമ്മറ്റി) അംഗമായും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൺസൾട്ടേറ്റീവ് കമ്മറ്റി വൈസ് ചെയർമാനായും 2006 മുതൽ 2011 വരെയും പ്രവർത്തിച്ചു. യു.കെ., ചൈന, യു.എ.ഇ. എന്നീ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരവെ 2012 -ൽ പാർട്ടിയുടെ സംസ്ഥാന കൗൺസിലിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ഞെഞ്ഞെടുക്കപ്പെടുകയും തുടരുകയും ചെയ്യുന്നു.


പ്രസിദ്ധീകൃത ഗ്രന്ഥങ്ങൾ : ഇരുളുന്ന ഇന്ത്യ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ.

ഇന്ത്യ അന്നും ഇന്നും

 ഭാര്യ : എസ്. ശോഭനകുമാരി

 മക്കൾ : അമ്മു എസ്. പ്രകാശ്, കൃഷ്ണപ്രശോഭ് പി.

മരുമകൻ : ശ്രീജിത്ത് 

ചെറുമകൾ : ജിയ

വിലാസം : സൗപർണ്ണിക, കുന്നിക്കോട് പി. ഒ., കൊല്ലം ജില്ല 

ഫോൺ നമ്പർ : 9495350750.


Our Authors

Check out the authors profile to know more about their books